
ടൗണ്‍ഷിപ്പില്‍ ദുരന്തബാധിതർക്കായി നിർമ്മിക്കുന്ന വീടുകളെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി വി ശിവൻകുട്ടി. വീടിനുള്ളില്‍ കണ്ടെത്തിയ പെൻസില്‍ വരയെ വിള്ളലാക്കി ചിത്രീകരിച്ച കോണ്‍ഗ്രസ് നീക്കത്തിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ബഹു. റവന്യൂ മന്ത്രി നേരിട്ട് അവിടെ പോയി കാര്യങ്ങള്‍ പരിശോധിച്ചതാണ്. വീടുകളില്‍ വിള്ളല്‍ കണ്ടെത്തി എന്നതൊക്കെ വെറും പച്ചക്കള്ളമാണ്.
വീടുകളുടെ ‘വാട്ടർ പ്രൂഫിങ്’ നടപടികള്‍ പൂർത്തിയായിട്ടില്ല. വെള്ളം കിനിഞ്ഞിറങ്ങുന്ന ഭാഗങ്ങളില്‍ പെൻസില്‍ കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ട്. ഈ മാർക്കിംഗുകളെയാണ് വിള്ളലുകളായി ചിലർ തെറ്റായി ചിത്രീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സർക്കാരിന് ഇക്കാര്യത്തില്‍ വലിയ ജാഗ്രതയുണ്ട്. ഗുണനിലവാരം നൂറുശതമാനം ഉറപ്പാക്കാതെ ഒരു വീട് പോലും ഞങ്ങള്‍ ദുരന്തബാധിതർക്ക് കൈമാറില്ല. നിർമ്മാണക്കരാർ ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് അടുത്ത അഞ്ച് വർഷത്തേക്കുള്ള അറ്റകുറ്റപ്പണികളുടെ ചുമതല.
സുതാര്യത ഉറപ്പാക്കാൻ വേണ്ടി മൊത്തം തുകയുടെ ഒരു നിശ്ചിത ശതമാനം സർക്കാർ തടഞ്ഞുവെച്ചിരിക്കുകയാണ്. അഞ്ച് വർഷത്തിനിടയില്‍ എന്തെങ്കിലും പരാതികള്‍ ഇല്ലെങ്കില്‍ മാത്രമേ ഈ തുക അവർക്ക് വിട്ടുനല്‍കുകയുള്ളൂ.



