
കോട്ടയം: കോടിമത പള്ളിപ്പുറത്തുകാവ് ഭദ്രകാളി ക്ഷേത്രത്തില്‍ പത്താമുദയ ഉത്സവത്തില്‍ ഇന്ന് അനുഷ്ഠാന കലയായ തെയ്യം.
ഭദ്രകാളി, ഘണ്ഠാകർണ്ണൻ എന്നീ രൂപങ്ങളാണ് അവതരിപ്പിക്കുന്നത്. കോഴിക്കോട് ശ്രീനിവാസും സംഘവുമാണ് അവതരണം.
രാവിലെ 8ന് അക്ഷരശ്ലോകം, 9ന് സംഗീതസദസ്, 10.30ന് ഭക്തിഗാനസുധ, 12ന് വീണാതരംഗിണി, വൈകിട്ട് 5ന് പഞ്ചാരിമേളം അരങ്ങേറ്റം, 6ന് ചുറ്റുവിളക്ക്, ദീപാരാധന, വലിയതീയാട്ട്, 8 മുതല്‍ 8.30ന വരെ ഡാൻസ്, 9.30ന് തെയ്യം.
20ന് രാവിലെ 8ന് കരോക്കെ ഗാനമേള, 11.30ന് സംഗീതകച്ചേരി, വൈകിട്ട് 8ന് ഗാനമേള. 21ന് രാവിലെ 7.30ന് തോറ്റംപാട്ട്, വൈകിട്ട് 8ന് നൃത്താർച്ചന. 22ന് വൈകിട്ട് 8ന് ഭരതനാട്യം, 9ന് മ്യൂസിക്കല്‍ എന്റർടെയ്ന്റ്‌മെന്റ് ഷോ. 23ന് രാവിലെ 8ന് സംഗീതകച്ചേരി, 11ന് ഭക്തിഗാനമേള,

Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈകിട്ട് 6ന് ദേശതാലപ്പൊലി, 10ന് കഥകളി. 24ന് രാവിലെ 4.30ന് എണ്ണക്കുടം ഘോഷയാത്ര, 6ന് പമ്പമേളം, 10ന് കുംഭകുട ഘോഷയാത്ര, 12.30ന് സോപാനസംഗീതം, 1ന് കുംഭകുട അഭിഷേകം, അന്നദാനം, വൈകിട്ട് 5.30ന് ആല്‍ത്തറമേശം, 8ന് ഗാനമേള, 11ന് ഇരട്ട ഗരുഡൻ വരവേല്‍പ്പ്, ആകാശവിസ്മയം









