
വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി നിര്‍മിച്ചുവരുന്ന ടൗണ്‍ഷിപ്പില്‍ 19 വീടുകള്‍ കൂടി സാങ്കേതികമായി ഗുണഭോക്താക്കള്‍ക്ക് കൈമാറി. മൂന്ന്, നാല് സോണുകളിലെ വീടുകളുടെ താക്കോലുകളാണ് മൂന്നാംഘട്ട പരിശോധന പൂര്‍ത്തിയായതിന് പിന്നാലെ കൈമാറിയത്.
ഇതിന് മുമ്പ് ഏഴ് വീടുകള്‍ ഉള്‍പ്പെട്ട ഒരു ക്ലസ്റ്ററും സാങ്കേതികമായി കൈമാറിയിരുന്നു. എന്നാല്‍, ടൗണ്‍ഷിപ്പിലെ 178 വീടുകളും പൂര്‍ണമായും താമസയോഗ്യമാകുന്നതിന് ശേഷമേ താമസം ആരംഭിക്കൂവെന്ന നിലപാടിലാണ് ദുരന്തബാധിതര്‍.
അതേസമയം, ടൗണ്‍ഷിപ്പിലെ 178 വീടുകളും ഇന്ന് കിഫ്‌കോണിന്റെ പരിശോധനയ്ക്കായി ഊരാളുങ്കല്‍ കൈമാറി. ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയ ശേഷമാണ് വീടുകള്‍ പരിശോധനയ്ക്ക് നല്‍കിയതെന്നാണ് ഊരാളുങ്കല്‍ അധികൃതരുടെ വിശദീകരണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







