Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കല്‍പ്പറ്റ: വയനാട്ടിലും മലബാറിന്റെ വിവിധ ഭാഗങ്ങളിലും കേന്ദ്ര സർക്കാരിന്റെ കാർഷിക പദ്ധതിയെന്ന പേരിൽ കർഷകരിൽ നിന്നും വൻതുക ഓഹരി സമാഹരിച്ച് വഞ്ചിച്ച പരാതിയിൽ പി.ടി.ചാക്കോ മെമ്മോറിയൽ കിസാൻ മിത്ര കമ്പനി സിഇഒ കോഴിക്കോട് ഓമശ്ശേരി കാഞ്ഞിരത്തിങ്കൽ മനോജ് ചെറിയാൻ (46) അറസ്റ്റിൽ.

കൊച്ചി കടവന്ത്രയിൽ ഹെഡ് ഓഫിസുള്ള കമ്പനി കേണിച്ചിറയിൽ ബ്രാഞ്ച് ഓഫിസ് തുറക്കുകയും കർഷകരിൽ നിന്നും മറ്റും 1000 രൂപയുടെ ഓഹരിയെടുപ്പിച്ച് തട്ടിപ്പ് നടത്തിയെന്നുമാണ് പരാതി. കേന്ദ്ര സർക്കാരിന്റെ പദ്ധതിയാണെന്നും നബാർഡിന്റെ മേൽനോട്ടത്തിലാണ് നടത്തിപ്പെന്നും നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. നിക്ഷേപമുള്ള കർഷകർക്ക് കുറഞ്ഞ നിരക്കിൽ വായ്പ ലഭ്യമാക്കുമെന്നും അവരുടെ ഉൽപന്നങ്ങൾ ഉയർന്ന വിലയ്ക്ക് സംഭരിക്കുമെന്നും കമ്പനി വാഗ്ദാനം നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1000 മുതൽ ലക്ഷങ്ങൾ വരെ പലരും നിക്ഷേപിച്ചിരുന്നു. വാഗ്ദാനങ്ങൾ നടപ്പാക്കാതെ വന്നതോടെ ഓഹരി എടുത്തവർ കഴിഞ്ഞ നവംബറിൽ കേണിച്ചിറ പൊലീസിൽ പരാതി നൽകുകയായിരുന്നു. മീനങ്ങാടി, അമ്പലവയൽ, തലപ്പുഴ എന്നിവിടങ്ങളിലും ജില്ലയ്ക്ക് പുറത്തും ഇവരുടെ പേരിൽ കേസുകളുണ്ട്. കോഴിക്കോട്, കാസർകോട്, കണ്ണൂർ, പാലക്കാട്, ഇടുക്കി ജില്ലകളിലും കമ്പനിയുടെ പേരിൽ കർഷകരിൽ നിന്നും ജീവനക്കാരിൽ നിന്നും പണം പിരിച്ചിട്ടുണ്ട്.

മലബാറിലും, ഇടുക്കിയിലും വന്‍ തുക ഓഹരി സംഭരിച്ച്‌ നിക്ഷേപകരെ വഞ്ചിച്ചതായാണ് പരാതി. മനോജിന് എതിരെ കേണിച്ചിറ, മീനങ്ങാടി, അമ്ബലവയല്‍, തുടങ്ങി വയനാട്ടിലെ വിവിധ സ്റ്റേഷനുകളിലും, ജില്ലയ്ക്ക് പുറത്തും കേസുകളുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. എന്നാല്‍, ക്രിമിനല്‍ കേസ് നിലനില്‍ക്കില്ലെന്നും, കമ്ബനി നിയമമാണ് കേസില്‍ സാധുവായിട്ടുള്ളതെന്നും കിസാന്‍ മിത്ര എംഡി ഡിജോ കാപ്പന്‍ പറഞ്ഞു. മീനങ്ങാടിയിലെ കേസില്‍ ഹൈക്കോടതിയില്‍ നിന്ന് സ്‌റ്റേ കിട്ടി. മറ്റുകേസുകളിലും സ്‌റ്റേ കിട്ടാന്‍ സാധ്യതയുണ്ട്. കമ്ബനി നിയമപ്രകാരം ഓഹരി ഉടമകള്‍ക്ക് പണം തിരിച്ച്‌ കൊടുക്കാന്‍ വ്യവസ്ഥയില്ലെന്നും, ലാഭവിഹിതം കൊടുക്കാന്‍ മാത്രമേ വ്യവസ്ഥയുള്ളുവെന്നും ഡിജോ കാപ്പന്‍ പറഞ്ഞു.

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് കമ്ബനിയുടെ എം.ഡി ഡിജോ കാപ്പനും, സിഇഒ മനോജ് ചെറിയാനും കര്‍ഷകരില്‍ നിന്നും, ഇതേ സ്ഥാപനത്തിലെ ജീവനക്കാരില്‍ നിന്നും പണം പിരിച്ചത്. എന്നാല്‍ വാഗ്ദാനങ്ങള്‍ ഒന്നും നടപ്പാക്കാതെ കര്‍ഷകരെ വഞ്ചിച്ചുവെന്നാണ് ആരോപണം. ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്‍പ്പെടെയുള്ളവര്‍ വഞ്ചിതരായി.

സാമൂഹിക പ്രവര്‍ത്തക ദയാഭായി കമ്പനിയുടെ ഡയറക്ടറാണെന്നാണ് ആദ്യകാലങ്ങളില്‍ കമ്പനി ജീവനക്കാരെയും, ജനങ്ങളെയും വിശ്വസിപ്പിച്ചിരുന്നതായും കര്‍ഷകര്‍ ആരോപിക്കുന്നു. എന്നാല്‍ ഇത് തെറ്റാണെന്ന് പിന്നീട് കര്‍ഷകരുടെ അന്വേഷണത്തില്‍ മനസിലായി. നബാര്‍ഡുമായും കമ്പനിക്ക് യാതൊരു ബന്ധവുമില്ല എന്നതും വ്യക്തമായി. ഇതോടെ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിരുന്നു. കര്‍ഷകരില്‍ നിന്നും പണം പിരിച്ച്‌ കമ്ബനിക്ക് നല്‍കിയ സ്ത്രീകളുള്‍പ്പെടെയുള്ളവരും പ്രതിസന്ധിയിലായി. പി.സി തോമസ്, ഡിജോ കാപ്പന്‍, മനോജ് ചെറിയാന്‍ എന്നിവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് കര്‍ഷകര്‍ സമരങ്ങളും നടത്തി.

എന്നാൽ പണം തിരിച്ചുകൊടുക്കാന്‍ കമ്പനി നിയമം അനുസരിച്ച്‌ വ്യവസ്ഥയില്ല. ലാഭവിഹിതം കൊടുക്കാനാണ് വ്യവസ്ഥയുള്ളത്. ഫൈനല്‍ ഓഡിറ്റ് കഴിഞ്ഞാലേ അന്തിമ സാമ്പത്തിക സ്ഥിതി വ്യക്തമാവുകയുള്ളു എന്നും ഡിജോ കാപ്പന്‍ വ്യക്തമാക്കി.