മേലധികാരിയുടെ വീട്ടിൽ ദാസ്യപണി ചെയ്യാൻ വിസമ്മതിച്ച വനംവകുപ്പ് താൽക്കാലിക ജീവനക്കാരനെ പിരിച്ചു വിട്ടു ; മാനന്തവാടിയിൽ ഡി. എഫ്.ഒ പിരിച്ചുവിട്ടത് കേൾവിക്ക് തകരാറുള്ള വ്യക്തിയെ
സ്വന്തം ലേഖകൻ
മാനന്തവാടി : മേലധികാരിയുടെ വീട്ടില്‍ അലക്ക് ഉൾപ്പടെയുടെയുള്ള ദാസ്യ പണി ചെയ്യാന്‍ വിസമ്മതിച്ച താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു. വീട്ടിൽ ദാസ്യപ്പണി ചെയ്യാൻ വിസമ്മതിച്ച നോര്‍ത്ത് വയനാട് വനം ഡിവിഷന്‍ ഓഫീസിലെ താല്‍ക്കാലിക വാച്ചറായ മുരളിയെയാണ് ഡി.എഫ്.ഒ. പിരിച്ചുവിട്ടത്.
കേള്‍വിക്ക് തകരാറുള്ള വ്യക്തിയായ ഇയാൾ കഴിഞ്ഞ 14 വര്‍ഷമായി ഈ ജോലി ചെയ്യുന്ന വ്യക്തിയാണ്.നിലവിലെ ഡി.എഫ്.ഒ ചാര്‍ജെടുത്തതോടെ ഇദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ അടിച്ച് വാരി തുടയ്ക്കാനും തുണി അലക്കാനും ഇയാളോട് പറയുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേ തുടർന്ന് മാസങ്ങളായി ഇയാള്‍ ഈ ജോലി ചെയ്ത് വരികയായിരുന്നു.എന്നാൽ വ്യാഴാഴ്ച ദാസ്യ പണി ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു.
ജോലി ചെയ്യാൻ വിസമ്മതിച്ചതോടെ ഇതില്‍ ക്ഷുഭിതനായ ഡി.എഫ്.ഒ വെള്ളിയാഴ്ച ഇയാളെ പിരിച്ചുവിട്ടു കൊണ്ട് ഉത്തരവിറക്കുകയായിരുന്നു.
അതേസമയം ഡി.എഫ്.ഒ യുടെ ഈ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.തിങ്കളാഴ്ച നടപടി റദ്ദാക്കണമെന്നാവിശ്യപ്പെട്ട് വിവിധ സംഘടനകള്‍ സമരത്തിന് തയ്യാറെടുക്കുകയാണെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.