video
play-sharp-fill
വയനാട് തിരുനെല്ലിയിൽ പൊലീസെന്ന പേരില്‍ ഇന്നോവയിലെത്തി തട്ടിപ്പ്;  സ്വകാര്യ ബസ് തടഞ്ഞു നിർത്തി യാത്രക്കാരനിൽ നിന്നും ഒന്നരക്കോടിയോളം രൂപ കവർച്ച നടത്തിയ സംഭവം; നാലുപേർ അറസ്റ്റിൽ

വയനാട് തിരുനെല്ലിയിൽ പൊലീസെന്ന പേരില്‍ ഇന്നോവയിലെത്തി തട്ടിപ്പ്; സ്വകാര്യ ബസ് തടഞ്ഞു നിർത്തി യാത്രക്കാരനിൽ നിന്നും ഒന്നരക്കോടിയോളം രൂപ കവർച്ച നടത്തിയ സംഭവം; നാലുപേർ അറസ്റ്റിൽ

വയനാട്: തിരുനെല്ലിയിൽ പൊലീസെന്ന പേരില്‍ സ്വകാര്യ ബസ് തടഞ്ഞു നിർത്തി യാത്രക്കാരനിൽ നിന്നും ഒന്നരക്കോടിയോളം രൂപ കവർച്ച ചെയ്ത കേസിലെ പ്രതികളെ പിടികൂടി. കർണാടക മാണ്ഡ്യയിൽ നിന്നും നാലു പേരെയാണ് മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

വയനാട് സ്വദേശികളായ സുജിത്ത്, ജോബിഷ്, എറണാകുളം സ്വദേശി ശ്രീജിത്ത് വിജയൻ, കണ്ണൂർ സ്വദേശി സക്കീർ ഹുസൈൻ എന്നിവരാണ് പിടിയിലായത്. ക്രിമിനൽ സംഘത്തെ സാഹസികമായി കീഴടക്കുന്നതിനിടെ തിരുനെല്ലി സി.ഐ പി.എൽ ഷൈജുവിന് നേരെ കാർ കയറ്റിയിറക്കാൻ ശ്രമമുണ്ടായി.

ഒക്ടോബർ 5 ന് പുലർച്ചെ നാല് മണിയോടെയാണ് സംഘം കവർച്ച നടത്തിയത്. പൊലീസ് എന്നെഴുതിയ സ്റ്റിക്കറൊട്ടിച്ച കാറിലെത്തിയ ഏഴംഗ സംഘം ബസ് യാത്രക്കാരനായ തിരൂർ സ്വദേശിയിൽ നിന്നും ഒരു കോടി നാൽപ്പത് ലക്ഷം രൂപ കവർന്നതായാണ് പരാതി. കാറിൽ വന്നവര്‍ കഞ്ചാവ് പിടികൂടാൻ വന്ന ഉദ്യോഗസ്ഥരാണെന്നാണ് മറ്റുള്ളവരോട് പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെഗലുരുവില്‍ നിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന സ്വകാര്യ ബസിലെ യാത്രക്കാരന്‍റെ പണമാണ് നഷ്ടമായത്. ഇന്നോവ കാറില്‍ ഏഴംഗ സംഘമാണ് കവര്‍ച്ച നടത്തിയത്. തിരുനെല്ലി തെറ്റ് റോഡിന് സമീപത്ത് വെച്ച് വെളുത്ത ഇന്നോവ കാറിലെത്തിയ സംഘം ബസ് തടഞ്ഞ് നിര്‍ത്തുകയായിരുന്നു.