video
play-sharp-fill

ഫോണ്‍ നമ്പര്‍ സേവ് ചെയ്യാതെ തന്നെ വാട്‌സ്‌ആപ്പില്‍ മെസേജ് അയയ്‌ക്കാം; ഇതാ പുതിയ വഴി… അറിയാം വിശദമായി

ഫോണ്‍ നമ്പര്‍ സേവ് ചെയ്യാതെ തന്നെ വാട്‌സ്‌ആപ്പില്‍ മെസേജ് അയയ്‌ക്കാം; ഇതാ പുതിയ വഴി… അറിയാം വിശദമായി

Spread the love

സ്വന്തം ലേഖിക

കൊച്ചി: ടെക്ക് ലോകത്തെ തന്നെ മാറ്റി മറിച്ച യൂസര്‍ ഫ്രണ്ട്‌ലി ആയിട്ടുള്ള ആപ്പാണ് വാട്‌സ്‌ആപ്പ്.

ലോകത്തിന്റെ ഏത് കോണില്‍ ഇരിക്കുന്ന ആള്‍ക്കും ഏത് നിമിഷം വേണമെങ്കിലും മെസേജ് അയയ്‌ക്കാനും അവരെ വിളിക്കാനും വീഡിയോ കോള്‍ ചെയ്യാനും ഇതിലൂടെ സാധിക്കും.
അതുകൊണ്ട് തന്നെ പ്രായഭേദമന്യേ എല്ലവരും ഇത് ഉപയോഗിച്ചുവരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ എല്ലാ ആപ്പുകളെയും പോലെ വാട്‌സ്‌ആപ്പിലും ഉപയോക്താക്കള്‍ നേരിടുന്ന ചില ബുദ്ധിമുട്ടുകള്‍ ഉണ്ട്. പലപ്പോഴും വാട്ട്‌സ്‌ആപ്പ് പ്രൈവസി സെറ്റിംഗ് പ്രകാരം കോണ്‍ടാക്റ്റില്‍ ഉള്ളവര്‍ക്ക് മാത്രമേ സന്ദേശം അയക്കാന്‍ സാധിക്കൂ എന്നതാണ് ഈ ബുദ്ധിമുട്ട്. എന്നാല്‍ എല്ലാവരും ഈ കോണ്‍ടാക്റ്റില്‍ ഉണ്ടാകില്ല. അതോടെ അവര്‍ക്ക് നേരിട്ട് സന്ദേശം അയക്കാനും സാധിക്കില്ല.

സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളത് കൊണ്ട് തന്നെ മറ്റ് ആപ്പുകളൊന്നും ഉപയോഗിക്കാനാകില്ല. ഈ പ്രശ്‌നം പരിഹരിക്കാനുള്ള പുതിയ രീതിയാണിത്.

ബ്രൗസര്‍ ഓപ്പണ്‍ ചെയ്ത് മൊബൈലില്‍ http://wa.me/91xxxxxxxxxx (മൊബൈല്‍ നമ്പര്‍ അടിക്കുക) എന്ന് ടൈപ്പ് ചെയ്യുക. 91 കണ്‍ട്രീ കോഡാണ്, അതിന് ശേഷം പത്തക്ക ഫോണ്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ആ ലിങ്ക് ഓപ്പണ്‍ ചെയ്യുക. ഇവിടെ നിന്നും ഒരു വാട്ട്‌സ് ആപ്പ് വിന്‍ഡോയില്‍ എത്തും, ഇവിടെ ‘Continue to Chat’ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.