play-sharp-fill
ഡോക്ടറെ കാണണമെങ്കിൽ ആശുപത്രി കെട്ടിടത്തിലേക്ക് നീന്തിക്കയറണം ; ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ വെള്ളക്കെട്ട് രൂക്ഷം ; തീരാദുരിതത്തിൽ രോഗികൾ

ഡോക്ടറെ കാണണമെങ്കിൽ ആശുപത്രി കെട്ടിടത്തിലേക്ക് നീന്തിക്കയറണം ; ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ വെള്ളക്കെട്ട് രൂക്ഷം ; തീരാദുരിതത്തിൽ രോഗികൾ

സ്വന്തം ലേഖകൻ

ചങ്ങനാശേരി : ജനറൽ ആശുപത്രിയിൽ വെള്ളക്കെട്ട് രൂക്ഷം, തീരാദുരിതത്തിൽ രോഗികൾ. ശസ്ത്രക്രിയാ ബ്ലോക്ക്, വാർഡുകൾ എന്നിവ സ്ഥിതി ചെയ്യുന്ന ‘അമ്മയും കുഞ്ഞും’ ബ്ലോക്കിനു മുൻപിലാണ് മഴയത്ത് വലിയ വെള്ളക്കെട്ടുണ്ടാകുന്നത്. നൂറുകണക്കിനു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ചെളിവെള്ളത്തിലൂടെ നടന്നു വേണം ബ്ലോക്കിലേക്ക് പ്രവേശിക്കാൻ.


വീൽചെയറിലും സ്ട്രെച്ചറിലും രോഗിയുമായി വരുന്നവർ സർക്കസുകാരന്റെ മേയ്‌വഴക്കത്തോടെ കടന്നുവരണം. ബാലൻസ് തെറ്റിയാൽ രോഗിയും സ്ട്രെച്ചറും ചെളിവെള്ളത്തിൽ വീഴുമെന്ന് ഉറപ്പ്. വീൽചെയറും സ്ട്രെച്ചറുമായി കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ റാംപ് സൗകര്യമുണ്ടെങ്കിലും വെള്ളക്കെട്ട് കാരണം ഉപയോഗിക്കാൻ കഴിയുന്നില്ല. ‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശക്തമായ മഴയിൽ ബ്ലോക്കിന്റെ മുൻഭാഗം പൂർണമായും വെള്ളത്തിൽ മുങ്ങും. സന്നദ്ധ സംഘടന ആശുപത്രിയിൽ നടത്തുന്ന സൗജന്യ ഭക്ഷണവിതരണം പോലും പലപ്പോഴും വെള്ളക്കെട്ടിൽ‌ നിന്നു നടത്തേണ്ട അവസ്ഥയിലാണ്.