Friday, April 24, 2026

ഉമ്മ’ എന്നും വീട്ടില്‍ വന്നാല്‍ ഉമ്മ വെയ്ക്കും എന്നും അയാളുടെ പതിനായിരത്തിയെട്ട് കാമുകിമാരില്‍ ഒരാള്‍ ആവാന്‍ പറഞ്ഞപ്പോള്‍ അതിനും തയ്യാറാവത്തത് കൊണ്ടാണോ? സാഹിത്യകാരന്‍ വി.ആര്‍. സുധീഷിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി യുവ പ്രസാധക ഷഹനാസിന്റെ പുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: സാഹിത്യകാരന്‍ വി.ആര്‍. സുധീഷിനെതിരെ യുവ പ്രസാധക ഷഹനാസിന്റെ ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു.

ഷഹനാസിന്റെ തുറന്ന് പറച്ചിലില്‍ ഞങ്ങള്‍ അങ്ങ് ഞെട്ടിത്തരിച്ചു പോയി എന്നൊക്കെ പറഞ്ഞു വലിയ ഒരു അത്ഭുതം എന്റെ ഈ പറച്ചില്‍ കൊണ്ട് ഉണ്ടാക്കി കളയാം എന്ന ചിന്ത ഒന്നും എനിക്ക് പണ്ടേയില്ല..ഇതൊന്നും ഒട്ടും പുതുമ ഉള്ളതല്ല കാരണം ഇതൊക്കെ അടക്കമാണ് അദ്ദേഹം ആഘോഷിക്കപ്പെടുന്നത് അദ്ദേഹത്തിന്റെ സൗഹൃദങ്ങള്‍ സംരക്ഷിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ:

വീണ്ടും വീണ്ടും പറയിപ്പിക്കല്ലേ എന്ന് എത്ര പ്രാവിശ്യം പറഞ്ഞു ചാപ്പാ ..

ഒരു അധ്യാപകന് സ്വന്തം മുന്നില്‍ ഇരിക്കുന്ന വിദ്യാര്‍ത്ഥി സ്വന്തം കുഞ്ഞിനെ പോലെ തോന്നണം അതല്ല എങ്കില്‍ പോയി ചാവണം ..സ്വന്തം വിദ്യാര്‍ത്ഥികളെ പോലും മലിനപ്പെടുത്തിയ ഇയാള്‍ സാമൂഹിക നാശമാണ്…

വളരെ സാധാരണക്കാരിയായി ജനിച്ചു. ജീവിക്കാന്‍ വേണ്ടി പ്രവാസി ആയ ഒരു ഉമ്മ വളര്‍ത്തിയ മകള്‍ ആണ് ഞാന്‍. ഒരു പെണ്ണ് വളര്‍ത്തിയ മകള്‍. എന്റെ ജീവിതത്തില്‍ ഞാനിപ്പോള്‍ അനുഭവിക്കുന്നത് ബോണസ്സ് ആയിട്ട് മാത്രമേ എനിക്ക് തോന്നുന്നുള്ളൂ. അത്കൊണ്ട് തന്നെ ഇപ്പോള്‍ അനുഭവിക്കുന്നത് ഒക്കെ പുത്തരിയും അല്ല.നഷ്ടപെടലുകളും ..

പിന്നെ ആദ്യമാണ് ഇങ്ങനെ ഒരു കേസും പോലീസ് സ്റ്റേഷനും മൊഴി എടുക്കലും ഒക്കെ ..എല്ലാം തനിച്ചാണ് ചെയ്തത് എന്തെല്ലാം ഈ ലോകത്ത് സംഭവിക്കുന്നു എന്ന് ഒറ്റയ്ക്ക് നെരിട്ട് തന്നെ പഠിക്കണം. പുറത്ത് പറയാന്‍ പറ്റാത്തവരുടെ അവസ്ഥ ഞാന്‍ മനസിലാക്കുന്നു നിങ്ങള്‍ക്ക് കൂടി വേണ്ടിയാണ് ഞാന്‍.. അദ്ദേഹത്തിന്റെ ശത്രു എന്നത് ഈ സമൂഹത്തില്‍ ഒരു പ്രിവിലേജ് ആണ് എന്നത് ഞാന്‍ ആഘോഷിക്കുന്നു. തെറ്റിന്റെ ഒരു കണിക എങ്കിലും എന്നില്‍ ഉണ്ടെങ്കില്‍ ഈ പോരാട്ടത്തിന് മുന്നിലേക്കിറങ്ങാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍ …..

ഒരു എഴുത്തുകാരന്‍ വീട്ടിലേക്ക് വിളിക്കുമ്പോള്‍ അദ്ദേഹം വിഭാര്യന്‍ ആണെന്നും ഒരു ജോലിക്കാരി മാത്രമാണ് അവിടെ ഉള്ളത് എന്നും ആര്‍ക്കുമറിയില്ല. ആ വീട്ടില്‍ മക്കളും ഭാര്യയും ഒക്കെയായി ഒരുപാട് ആളുകള്‍ ഉണ്ടെന്ന് ഓരോ പാവങ്ങളും വിചാരിക്കും . അതും ചൂഷണം ചെയ്യപ്പെടുകയാണ്.

പ്രണയത്തില്‍ ഉന്മാദിയായ കാമുകി പിന്നീട് അദ്ദേഹത്തിന്റെ കഥയിലെ കഥാപത്രമായി മാറുന്നത് സ്വഭാവികം എന്നാല്‍ കാമുകിയുടെ ശരീത്തിലെ വള്ളിപുള്ളികള്‍ ആ കഥകളില്‍ കലഹിക്കുന്നത് മനുഷ്യരോടാണ് .

എന്റെ കുറച്ചു ചോദ്യങ്ങള്‍ ഇതൊക്കെയാണ്:-

1 എന്റെ സ്ഥാപനത്തിലെ ജോലിക്കാരിയെ ഞാന്‍ പിരിച്ചു വിടുന്നത് എങ്ങനെ വി ആര്‍ സുധീഷ് എന്ന എഴുത്തുകാരന്റെ പ്രശ്നമാകും ? എന്തിന് എന്നെ അതിന്റെ പേരില്‍ ഭീഷണിപെടുത്തണം ?

2 എന്റെ സ്ഥാപനത്തിലെ ജോലിക്കാരിയെ ഞാന്‍ പിരിച്ചുവിട്ടത് കൊണ്ട് ഞാന്‍ എന്തിനു വി ആര്‍ സുധീഷിന്റെ ജോലിക്കാരിക്ക് വേറെ എവിടെയെങ്കിലും ജോലി തയ്യാറാക്കി കൊടുക്കണം ?

3 എന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പെണ്‍കുട്ടിയെ ഞാന്‍ പറഞ്ഞു വിട്ടതിന്,വി ആര്‍ സുധീഷ് എന്ന എഴുത്തുകാരന്‍ അദ്ദേഹത്തിന്റെ ജോലിക്കാരിയെ പുറത്താക്കി എന്നും പറഞ്ഞു അവര്‍ എന്തിനു നിരന്തരം എന്നെ വിളിച്ചു കരയുന്നത് എന്തിന്ആണ് ?

4 എന്റെ സ്ഥാപനത്തില്‍ ഞാന്‍ ജോലി കൊടുത്ത പെണ്‍കുട്ടിയെ ഞാന്‍ നവംബര്‍ അവസാനം പിരിച്ചു വിട്ടിട്ടും 2022 ജൂണ്‍ വരെ എന്തിന് വി ആര്‍ സുധീഷ് എന്നെ വേട്ടയാടുന്നു?

5 വി ആര്‍ സുധീഷ് എന്ന എഴുത്തുകാരന്‍ നിരന്തരം അദ്ദേഹത്തിന്റെ വീട്ടില്‍ ഒറ്റയ്ക്ക് വരാന്‍ പറയുകയും അദ്ദേഹത്തിന്റെ കാമുകിമാരില്‍ ഒരാളാവാന്‍ പറയുകയും ചെയ്തു നിരന്തരം എന്നെ ബുദ്ധിമുട്ടിച്ചതിന്റെ തെളിവിന്റെ അടിസ്ഥാനത്തിലും മറ്റു പല ദുരുദ്ദേശങ്ങള്‍ മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലും,പിന്നെ

എന്റെ ജോലിക്കാരിയെ ഞാന്‍ പിരിച്ചു വിട്ടപ്പോള്‍ അതിന്റെ ഭാഗമായും എന്നെ മാനസികമായും ജോലിയുടെ ഭാഗമായും ഒക്കെ അദ്ദേഹം എന്തിന് എന്നെ ഭയപ്പെടുത്തി കൊണ്ടേ ഇരിക്കണം ?

6 അദ്ദേഹത്തിന്റെ കൂടെ കിടന്നിട്ടല്ല അദ്ദേഹം എനിക്ക് പുസ്തകം തന്നത് എന്നാല്‍ അതിന് എന്നെ നിരന്തരം പ്രേരിപ്പിക്കാം എന്ന് വിചാരിച്ചു തന്നെയാണ് എന്ന് പൂര്ണ്ണമായി മനസ്സിലായപ്പോള്‍ എനിക്ക് ജീവിക്കാന്‍ വേണ്ടിയാണ് നിയമനടപടികള്‍ക്ക് ഒരുങ്ങിയത് ..

7നിരന്തരം അദ്ദേഹവും അദ്ദേഹത്തിന്റെ. ജോലിക്കാരിയും എന്നെ അവരുടെ വീട്ടിലേക്ക് ഒറ്റയ്ക്ക് വിളിക്കുന്നു.എന്തിനു ?

8 നിരന്തരമായ്‌ അദ്ദേഹത്തിന്റെ വീട്ടിലേക്ക് എന്നെ ഒറ്റയ്ക്ക് വിളിച്ചു. ഒന്നോ അതിലധികമോ ആളുകള്‍ ഇല്ലാതെ ഞാന്‍ അവിടെ പോയിട്ടില്ല . ഞാന്‍ എന്റെ സഹപ്രവര്‍ത്തകരുമായി പോയി,

‘ഉമ്മ’ എന്നും വീട്ടില്‍ വന്നാല്‍ ഉമ്മ വെയ്ക്കും എന്നും അയാളുടെ പതിനായിരത്തിയെട്ട് കാമുകിമാരില്‍ ഒരാള്‍ ആവാന്‍ പറഞ്ഞപ്പോള്‍ അതിനും തയ്യാറാവത്തത് കൊണ്ടാണോ?

9 എന്റെ സ്ഥാപനത്തില്‍ ഒരാളെ നിയമിക്കാനും പിരിച്ചുവിടാനും ഉള്ള അധികാരം എന്നില്‍ നിക്ഷിപ്തമാണ്. എന്നിരിക്കെ എന്റെ സ്ഥാപനത്തില്‍ നിന്നും ഞാന്‍ ആരെയെങ്കിലും പിരിച്ചു വിട്ടതിന്റെ പേരില്‍ എന്നെയും എന്റെ സ്ഥാപനത്തെയും തകര്‍ക്കാനുള്ള വി ആര്‍ സുധീഷിന്റെ ശ്രമം എന്തിന് വേണ്ടി ഉള്ളതാണ് ?

കേസ് കൊടുത്തതിന് ശേഷവും കേസ് പിന്‍വലിക്കണം എന്ന് ആവിശ്യപ്പെട്ടു മറ്റ് പലരെ കൊണ്ടും വിളിപ്പിച്ചു മെസ്സേജ് അയപ്പിച്ചും എന്നെ ഭീഷണിപെടുത്തുവാനും ജോലിക്കാരിയെ കൊണ്ട് ആത്മഹത്യ ഭീഷണി മുഴക്കിക്കുകയും ചെയ്യുന്നത് എന്തിനു വേണ്ടിയാണ് എന്ന് കൃത്യമായ ഉത്തരങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്..

ആദ്യമായി അല്ല ഞാന്‍ ഇതിനെ കുറിച്ച്‌ പ്രതികരിക്കുന്നത് അദ്ദേഹത്തിന്റെ വീട്ടില്‍ പോകേണ്ടി വരുന്ന അപകടത്തെ പറ്റി എന്റെ ചുറ്റുമുള്ളവരോട് ഞാന്‍ നിരന്തരം പറഞ്ഞിട്ടുണ്ട്.

അല്ലാതെ ആര് സ്വമേധേയാ പോയി അവതാരിക എഴുതിയാലും കഥകള്‍ പ്രസിദ്ധീകരിപ്പിക്കാന്‍ ശ്രമിച്ചാലും അവാര്‍ഡ് വാങ്ങിയാലും ആ ബുദ്ധിയിലും സ്വഭാവത്തിലും ഒരു കുഞ്ഞിനെ ഉണ്ടാക്കി എടുത്ത് സാംസ്കാരിക കേരളത്തിന് സംഭാവന നല്‍കിയാലും അതൊന്നും എന്റെ വിഷയമല്ല.

പ്രസാധക എന്ന നിലയില്‍ മാന്യമായി പുസ്തകം അടിക്കാനും വില്‍ക്കാനും മാത്രമേ താല്പര്യമുള്ളു..

എല്ലാ വര്‍ഷവും കൃത്യമായി റോയല്‍റ്റി കൊടുത്തും ഒക്കെ തന്നെ ആണ് പോവാന്‍ ആഗ്രഹിക്കുന്നത്. അതിനു സപ്പോര്‍ട്ട് ചെയ്തു നില്‍ക്കുന്ന ഒരുപാട് എഴുത്തുകാര്‍ ഉണ്ട് അവരെ കൂടെ മലിനപ്പെടുത്തരുത്.

ഈ കാരണം കൊണ്ട് എന്റെ nude ഫോട്ടോ വരും എന്നെ വേദികളില്‍ ബഹിഷ്കരിക്കും പുസ്തകം തരില്ല എന്നൊക്കെ ഉള്ള ഭീഷണി അങ്ങ് വാങ്ങി വെച്ചാല്‍ മതി അതൊക്കെ പണ്ട്. എന്റെ പ്രകാശന ചടങ്ങില്‍ പങ്കെടുക്കില്ല എന്നൊക്കെ ഉള്ള എഴുത്തുകാര്‍ അദ്ദേഹത്തിനെ സപ്പോര്‍ട്ട് ചെയ്തു പറയുന്നവര്‍ ഉണ്ടെങ്കില്‍ ആ കോക്കസിലും അതിജീവിച്ചു മുന്നോട്ട് വരാന്‍ തന്നെ ആണ് താല്പര്യം..

ഈ യുദ്ധമുഖത്ത് ഞാന്‍ അനുഭവിക്കുന്ന ദയനീയത ഞാന്‍ പ്രതീക്ഷിച്ചത് തന്നെയാണ് ചാപ്പ…

മുതിര്‍ന്ന സ്ത്രീകള്‍ അടക്കമുള്ളവര്‍ ആനുകൂല്യങ്ങള്‍ പറ്റിയവര്‍ ഒക്കെ എന്നെ പഴിപറയും. എന്നാല്‍ തന്റേടമുള്ള ഉള്ള സ്ത്രീകള്‍ നിങ്ങളെക്കാള്‍ കൂടുതല്‍ പേര് എനിക്കൊപ്പം ഉണ്ട്. മറ്റൊന്ന് ഇതൊക്കെ ആണ് വി ആര്‍ സുധീഷ് എന്ന് ആര്‍ക്കുമറിയാം സാംസ്കാരിക കേരളം അത് ആഘോഷിക്കുന്നു,പല അവാര്‍ഡ് കമ്മിറ്റിയിലും ജൂറി ആകുന്നു,പല അധികാരങ്ങള്‍ ലഭിക്കുന്നു അതൊക്കെ ചൂഷണം ചെയ്യാനുള്ള വെടിമരുന്ന് ആയും ഉപയോഗിക്കുന്നു..

എനിക്ക് ഇതില്‍ നീതി ഇല്ലയെങ്കിലും ഒരാള് പോലും ഇനി സ്വമേധയാ അല്ലാതെ ആ പ്രപഞ്ചത്തിന്റെ മൂലയില്‍ ഇരിക്കേണ്ടി വരരുത്.ഓണ്‍ലൈന്‍ ഇടങ്ങള്‍ അദ്ദേഹത്തിന്റെ മസാലയും മദ്യവും കലര്‍ന്ന കഥകള്‍ പറച്ചിലുകള്‍ ആഘോഷിക്കുമ്പോള്‍ എനിക്കുറപ്പുണ്ട് ആ പ്രപഞ്ചത്തിന്റെ ഓരോ രുചി കൂട്ടിനും പറയാന്‍ ഉണ്ടാകും ഇതിനേക്കാള്‍ മസാല .