Friday, April 24, 2026

അഡ്വ ടി വി എബ്രഹാം അനുസ്മരണം നടത്തി; ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന സമ്മേളനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: ഓൾ കേരള പ്ലസ് ടു ലാബ് അസിസ്റ്റന്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അഡ്വ ടി വി എബ്രഹാമിന്റെ ഒൻപതാമത് വാർഷിക അനുസ്മരണ സമ്മേളനം നടത്തി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

നേതൃപാടവവും സംഘാടക മികവും ഒത്തുചേർന്ന കരുത്തനായ നേതാവായിരുന്നു അഡ്വക്കറ്റ് ടി വി എബ്രഹാമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളമെമ്പാടുമുള്ള ലാബ് അസിസ്റ്റൻസിനെ കൂട്ടിയോജിപ്പിച്ച് എ കെ പി എൽ എ എന്ന സംഘടന രൂപീകരിക്കുന്നതിനും ലാബ് അസിസ്റ്റന്റ് അർഹതപ്പെട്ട ആനുകൂല്യങ്ങൾ നേടിത്തരുന്നതിനും ശക്തമായ നേതൃത്വം നൽകിയ സംഘടനയുടെ പ്രഥമ പ്രസിഡണ്ട് ആയിരുന്നു ടി വി എബ്രഹാമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച എ കെ പി എൽ എ സംസ്ഥാന പ്രസിഡന്റ് ജോൺസി ജേക്കബ് പ്രസ്താവിച്ചു.

സംസ്ഥാന ജനറൽ സെക്രട്ടറി സുമേഷ് കാഞ്ഞിരം, സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ അരുൺ ജോസ്, സജി തോമസ്, സംസ്ഥാന ട്രഷറർ ടി വി കുര്യാക്കോസ്, തുടങ്ങിയവർ പ്രസംഗിച്ചു. സംസ്ഥാന ജില്ലാ കമ്മിറ്റി അംഗങ്ങൾ പങ്കെടുത്തു.