സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ ശബ്‌ദരേഖ ചോര്‍ച്ച; ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത്തിനെതിരെ നടപടിയെടുത്തേക്കും

Spread the love

തൃശൂർ: സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയ ശബ്ദരേഖ ചോർച്ചയില്‍ തൃശൂർ ജില്ലാ സെക്രട്ടറി വിപി ശരത് പ്രസാദിനെതിരെ പാർട്ടി നടപടിയെടുത്തേക്കും.

video
play-sharp-fill

വിഷയത്തില്‍ വിശദീകരണം നല്‍കാൻ മൂന്ന് ദിവസത്തെ സാവകാശം നല്‍കും. മറുപടി തൃപ്തികരമല്ലെങ്കില്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നാണ് വിവരം.

സിപിഎം നേതാക്കള്‍ വലിയ ഡീലുകാരെന്നായിരുന്നു ശബ്ദരേഖയിലെ വെളിപ്പെടുത്തല്‍. ശബ്ദരേഖയിലെ പരാമർശത്തില്‍ നേതാക്കള്‍ക്ക് അമർഷമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎം നേതാക്കള്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ സാമ്ബത്തികമായി ലെവല്‍ മാറുമെന്നാണ് ശരത് ശബ്ദ സന്ദേശത്തില്‍ പറയുന്നത്. സിപിഎം നേതാക്കള്‍ അവരവരുടെ കാര്യം നോക്കാൻ നല്ല മിടുക്കന്മാരാണെന്നും ശരത് പറയുന്നു.