video
play-sharp-fill

വ്രതമെടുത്ത് മാലയിട്ട് ഇരുമുടിക്കെട്ടുമായി അയ്യപ്പ സന്നിധിയിൽ വി കെ ശ്രീകണ്ഠനും കന്നി സ്വാമിയായി രാഹുൽ മാങ്കൂട്ടത്തിലും; ഇരുവരും മകരജ്യോതിക്കായുള്ള കാത്തിരിപ്പിൽ

വ്രതമെടുത്ത് മാലയിട്ട് ഇരുമുടിക്കെട്ടുമായി അയ്യപ്പ സന്നിധിയിൽ വി കെ ശ്രീകണ്ഠനും കന്നി സ്വാമിയായി രാഹുൽ മാങ്കൂട്ടത്തിലും; ഇരുവരും മകരജ്യോതിക്കായുള്ള കാത്തിരിപ്പിൽ

Spread the love

ശബരിമല: ജ്യോതിസ്വരൂപന്റെ അനുഗ്രഹത്തിനായുള്ള പ്രാർത്ഥനയുമായി കർപ്പൂര ഗന്ധമുള്ള തിരുസന്നിധിയിലേക്ക് ഗുരുസ്വാമിയായി വി കെ ശ്രീകണ്ഠൻ എംപിയും കൂടെ കന്നി സ്വാമിയായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും എത്തി.

ഇരുവരും ഇന്നലെ രാവിലെയാണു മലചവിട്ടിയത്. പമ്പാ ഗണപതി കോവിലിലായിരുന്നു കെട്ടുനിറച്ചത്. വി കെ ശ്രീകണ്ഠൻ ചെറുപ്പം മുതൽ മകരജ്യോതി ദർശനത്തിനായി സന്നിധാനത്ത് എത്തുന്നതാണ്. എത്ര തവണ മകരജ്യോതി കണ്ടെന്നു ചോദിച്ചാൽ കണക്കില്ലെന്നാണ് എംപിയുടെ മറുപടി.

ഇത്തവണ മകരജ്യോതി ദർശനത്തിനായി ശബരിമലയ്ക്കു പോകുന്ന കാര്യം പറഞ്ഞപ്പോൾ കന്നിക്കാരനായി താനുമുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പിന്നെ വ്രതം തുടങ്ങി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടി അയ്യപ്പ ദർശനത്തിനു ശേഷം ജ്യോതി തെളിയുന്നതും കാത്തിരിക്കുകയാണ് ഇരുവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജ്യോതി സ്വരൂപന്റെ പുണ്യം വിതറുന്ന മകരസംക്രമ സന്ധ്യയ്ക്കായുള്ള കാത്തിരിപ്പിലാണു പൂങ്കാവനത്തിലെ 18 മലകളും. സന്ധ്യാവേളയിൽ തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോൾ തെളിയുന്ന മകരജ്യോതിക്കായി ലക്ഷങ്ങളാണു കാത്തിരിക്കുന്നത്. ദർശനപുണ്യം തേടി സന്നിധാനത്തേക്കു തീർത്ഥാടകരുടെ മഹാപ്രവാഹമാണ്.