
തിരുവനന്തപുരം: യുവാവിനെ നടുറോഡിലിട്ട് അതിക്രൂരമായി മർദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സുമൻ എന്നയാളെയാണ് സഹോദരങ്ങളായ അച്ചുവും അനന്തുവും ചേർന്ന കൊലപ്പെടുത്തിയത്.
കൊല്ലപ്പെട്ട സുമനുമായി പ്രതികൾക്ക് മുൻ പരിചയം ഇല്ലെന്ന വിവരമാണ് പുറത്തുവരുന്നത്. പ്രതി അച്ചുവും ഷാൻ എന്നയാളും തമ്മിൽ ബാറിനുള്ളിൽ വഴക്കിട്ടു. ഇവർ തമ്മിലുള്ള തർക്കം
കയ്യാങ്കളിയിലേക്ക് മാറിയപ്പോൾ സുമൻ ഇതിൽ ഇടപെടുകയായിരുന്നു. പിന്നീട് അച്ചുവും സുമനും തമ്മിൽ കയ്യാങ്കളിയായി. രാത്രി 12 മണിയോടെ പുറത്തിറങ്ങിയ സുമൻ ബാറിന് മുന്നിൽ വെച്ച് അച്ചുവിനെ തല്ലി. തുടർന്ന് അച്ചു സഹോദരൻ അനന്തുവിനെ വീട്ടിൽ നിന്നും വിളിച്ച് വരുത്തുകയയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട് ഇരുവരും ചേർന്ന് ക്രൂരമായി സുമനെ മർദിച്ച് വഴിയിൽ ഉപേക്ഷിച്ച ശേഷം സ്ഥലം വിട്ടു. അത് വഴി വന്ന കാർ യാത്രക്കാർ ആണ് സുമനെ ആശുപത്രിയിൽ എത്തിച്ചത്. മർദ്ദനം കണ്ടു നിന്നവർ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയല്ലാതെ ഇവരെ പിടിച്ചു മാറ്റാൻ ശ്രമിച്ചില്ല.
ബാർ ജീവനക്കാർ അടക്കം 12 പേരാണ് സംഭവ സ്ഥലത്ത് മർദനം കണ്ടുനിന്നത്. ജീവൻ പോയി എന്നറിഞ്ഞിട്ടും പ്രതികൾ ക്രൂരമർദനം തുടർന്നു.
രണ്ടു ബാർ ജീവനക്കാർ ആണ് മൊബൈലിൽ ദൃശ്യങ്ങൾ എടുത്തത്. വീഡിയോ എടുത്ത ബാർ ജീവനക്കാരന് നേരെയും പ്രതികൾ ആക്രമണത്തിന് ശ്രമിച്ചു. ബാറിലെ ബൗൺസർ മുളക് സ്പ്രേ ഉപയോഗിച്ചതിനെ തുടർന്നാണ് പ്രതികൾ സ്ഥലം വിട്ടത്.



