Spread the love

തിരുവനന്തപുരം: വിഴിഞ്ഞത്ത് 9 മത്സ്യത്തൊഴിലാളികളെ കാണാതായെന്ന് വിവരം.

video
play-sharp-fill

ഇന്നലെ രാത്രി മത്സ്യബന്ധനത്തിന് പോയവരാണ് ഇതുവരെയും തിരിച്ചെത്താത്തത്.

3 വള്ളങ്ങളിലായിട്ടാണ് 9 പേർ ഇന്നലെ പോയത്. ഇവർക്കായി തെരച്ചില്‍ തുടരുകയാണ്. രാത്രി വൈകിയും തെരച്ചില്‍ തുടരുമെന്ന് അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം, സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കണ്ണൂർ, കാസർകോട് ജില്ലകളില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മറ്റെല്ലാ ജില്ലകളിലും ഓറഞ്ച് അലേർട്ട് ആണ്. നാളെ എല്ലാ ജില്ലകളിലും മഞ്ഞ അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.