video
play-sharp-fill

വിഴിഞ്ഞം ചൊവ്വരയിൽ പുലർച്ചെ വീട്ടിൽ അതിക്രമിച്ചു കയറി വയോധികനേയും ചെറുമകളെയും ആക്രമിച്ചു; പ്രതി അറസ്റ്റിൽ

വിഴിഞ്ഞം ചൊവ്വരയിൽ പുലർച്ചെ വീട്ടിൽ അതിക്രമിച്ചു കയറി വയോധികനേയും ചെറുമകളെയും ആക്രമിച്ചു; പ്രതി അറസ്റ്റിൽ

Spread the love

തിരുവനന്തപുരം: വിഴിഞ്ഞം  ചൊവ്വരയിൽ വീട്ടിൽ അതിക്രമിച്ച് കയറി വയോധികനേയും ചെറുമകളെയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. പള്ളിച്ചൽ വെടിവച്ചാൻകോവിൽ പാരൂർകുഴി എസ്.എൻ.ഡി.പി മന്ദിരത്തിന് സമീപം മണ്ണാറക്കൽവിള വീട്ടിൽ സൗഗന്ദ്.എസ്. നായർ (26) നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച പുലർച്ചെ 3.30 ഓടെയാണ് ആക്രമണം നടന്നത്. വീട്ടുകാർ പുലർച്ചെ മൂന്ന് മണിയോടെ ആറ്റുകാൽ പൊങ്കാലയിടാനായി പോയ ശേഷം 3.30 ഓടെ കതകിൽ ശക്‌തമായി തട്ടുന്നത് കേട്ട് വാതിൽ തുറന്ന വയോധികനെ പ്രതി കൈയിലുണ്ടായിരുന്ന തടിക്കഷ്ണം കൊണ്ടു മുഖത്ത് മർദ്ദിക്കുകയായിരുന്നു.

വയോധികന്റെ പല്ലിന് പൊട്ടൽ സംഭവിച്ചു. ബഹളം കേട്ട് മുറിക്ക് പുറത്തെത്തിയ ചെറുമകളെയും യുവാവ് ആക്രമിച്ചു. പൊലീസിന് ലഭിച്ച പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group