Spread the love

കോട്ടയം: കേന്ദ്രാവിഷ്‌കൃത പദ്ധതികൾ നടപ്പാക്കുന്നതിനുള്ള ജില്ലാ ഡവലപ്‌മെന്റ് കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യുടെ 2025-26 സാമ്പത്തിക വർഷത്തെ രണ്ടാം അവലോകനയോഗം ചേർന്നു.

video
play-sharp-fill

കോട്ടയം കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ കെ. ഫ്രാൻസിസ് ജോർജ്ജ് എം.പി അധ്യക്ഷത വഹിച്ചു.

ജനങ്ങൾക്കുള്ള ധനസഹായങ്ങൾ, കാർഷിക മേഖല പദ്ധതികൾ, റോഡുകൾ എന്നിവ കൃത്യമായ കാലയളവിനുള്ളിൽ പൂർത്തിയാക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി. നിർദേശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ കളക്ടർ ചേതൻ കുമാർ മീണ, തദ്ദേശ സ്വയം ഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ട്രീസ ജോസ്, പ്രോജക്ട് ഡയറക്ടർ ബെവിൻ ജോൺ വർഗീസ്, ലൈഫ് കോ-ഓർഡിനേറ്റർ ഷറഫ് പി.ഹംസ, കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി പി.എൻ അമീർ,
വിവിധ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.