കൊറോണ വൈറസ് :  ഇന്ത്യാ അനുവദിച്ചിട്ടുള്ള എല്ലാ വിസകളും അസാധുവാക്കി

കൊറോണ വൈറസ് : ഇന്ത്യാ അനുവദിച്ചിട്ടുള്ള എല്ലാ വിസകളും അസാധുവാക്കി

 

 

സ്വന്തം ലേഖകൻ

ഡൽഹി: കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനീസ് പൗരന്മാർക്കും ചൈനയിൽ താമസിക്കുന്ന വിദേശികൾക്കും അനുവദിച്ചിട്ടുള്ള വിസ അസാധുവാക്കിയതായി ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസി . നിലവിൽ  ഇന്ത്യാ
അനുവദിച്ചിട്ടുള്ള എല്ലാ വിസകളും അസാധുവാണെന്നും ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ ബെയ്ജിങ്ങിലെ എംബസിയുമായോ ഷാങായിലോ ഗ്വാങ്‌ചോയിലോ ഉള്ള കോൺസുലേറ്റുമായോ ബന്ധപ്പെടണം. പുതിയ വിസക്കായി അപേക്ഷിക്കണമെന്നും ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.

നിലവിൽ ഇന്ത്യയിലുള്ള ചൈനീസ് പൗരൻമാരും ജനുവരി 15ന് ശേഷം ചൈനയിലേക്ക് യാത്ര ചെയ്തവരും ഇന്ത്യൻ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നമ്പറിൽ ബന്ധപ്പെടണം. കഴിഞ്ഞ രണ്ടാഴ്ചയായി ചൈനയിൽ നിന്നുള്ള പൗരൻമാരിൽ നിന്നും ചൈന സന്ദർശിച്ച വിദേശ പൗരന്മാരിൽ നിന്നും എംബസിക്കും കോൺസുലേറ്റുകൾക്കും യാത്ര സംബന്ധിച്ച നിരവധി ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. അവർക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ നിലവിലുള്ള സിംഗിൾ / മൾട്ടിപ്പിൾ എൻട്രി വിസകൾ ഉപയോഗിക്കാമോ എന്ന അന്വേഷണമാണ് നടക്കുന്നത്. എന്നാൽ നിലവിലുള്ള വിസ അസാധുവാണെന്നും പുതിയതിന് എംബസി/കോൺസുലേറ്റ് വഴി അപേക്ഷിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ത്യയിൽ സന്ദർശനം നടത്തുന്നതിന് മുമ്പ് വിസയുടെ സാധുത പരിശോധിക്കാൻ ബെയ്ജിങിലെ എംബസിയിലെയോ ചൈനയിലെ ഇന്ത്യൻ കോൺസുലേറ്റുകളിലെയോ വിസ വിഭാഗവുമായി ബന്ധപ്പെടണപ്പെടണം. കഴിഞ്ഞ ദിവസം ചൈനീസ് പൗരൻമാർക്കും ചൈനയിലുള്ള വിദേശികൾക്കുമുള്ള ഓൺലൈൻ വിസ സേവനം ഇന്ത്യ താൽക്കാലികമായി നിർത്തിവച്ചു.

നിലവിലെ സംഭവവികാസങ്ങളെ തുടർന്ന് ഇ-വീസ ഉപയോഗിച്ച് ഇന്ത്യയിലേക്കുള്ള യാത്ര താൽക്കാലികമായി നിർത്തിവച്ചതായും. ചൈനീസ് പാസ്‌പോർട്ട് ഉള്ളവർക്കും ചൈനയിൽ താമസിക്കുന്ന വിദേശികൾക്കും ഇതു ബാധകമായിരിക്കുമെന്നും എംബസി ഔദ്യോഗിക ട്വിറ്റർ പേജിലൂടെ അറിയിപ്പു നൽകി. . ഇതിനു പിന്നാലെയാണ് വിസകൾ അസാധുവാക്കിയത്.