video
play-sharp-fill

സൈബറിടത്തിൽ വൈറലായി വിരാട് കോഹ്ലിയുടെ പാക് ആരാധിക: അയൽക്കാരെ സ്നേഹിക്കുന്നത് മോശം കാര്യമല്ലെന്നും പാക് യുവതി

സൈബറിടത്തിൽ വൈറലായി വിരാട് കോഹ്ലിയുടെ പാക് ആരാധിക: അയൽക്കാരെ സ്നേഹിക്കുന്നത് മോശം കാര്യമല്ലെന്നും പാക് യുവതി

Spread the love

സ്വന്തം ലേഖകൻ

ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ താരം വിരാട് കോഹ്ലിയുടെ കളികാണാനെത്തി പാക്കിസ്താൻ ആരാധിക.താൻ സ്റ്റേഡിയത്തിൽ എത്തിയത് വിരാട് കോഹ്ലിയെ കാണാൻ മാത്രമാണെന്നും പാക്കിസ്ഥാനിൽ നിന്നുള്ള ആരാധിക വീഡിയോയിൽ പറഞ്ഞു.കോഹ്ലിയെ ആരാധിക്കുന്ന യുവതിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു.

മുഖത്തിന്റെ ഒരു ഭാഗത്ത് പാക്കിസ്ഥാന്റെ പതാകയും മറുഭാഗത്ത് ഇന്ത്യൻ പതാകയും വരച്ചായിരുന്നു യുവതി എത്തിയത്.യുവതിയെ തിരുത്താൻ ഒരു പാക്കിസ്ഥാൻ ആരാധകൻ ശ്രമിച്ചപ്പോൾ അയൽക്കാരെ ഇഷ്ടപ്പെടുന്നത് ഒരു മോശം കാര്യമല്ല എന്നായിരുന്നു യുവതിയുടെ മറുപടി.ഒരു കൂട്ടം പാക്കിസ്ഥാൻ ആരാധകരുടെ നടുവിൽ നിന്ന് യുവതി വിരാട് കോഹിലിക്കു വേണ്ടി സംസാരിച്ചു എന്നതാണ് ഏറെ ശ്രദ്ധേയം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാബർ അസമിനേക്കാൾ മികച്ച താരം വിരാട് കോഹിലിയാണെന്നും യുവതി പറഞ്ഞു.ഏഷ്യാ കപ്പിൽ പാകിസ്ഥാനെതിരെ മികച്ചൊരു സ്കോർ കണ്ടെത്താൻ കോഹ്ലിക്ക് സാധിച്ചിരുന്നില്ല.ഏഴ് പന്തിൽ ആകെ നാല് റൺസ് ആണ് കോഹ്ലി നേടിയത്.മത്സരത്തിൽ കോഹ്ലി സെഞ്ച്വറി അടിക്കും എന്നാണ് താൻ പ്രതീക്ഷിച്ചിരുന്നതെന്നും എന്നാൽ നേരത്തെ പുറത്തായപ്പോൾ നിരാശ തോന്നിയെന്നും യുവതി വീഡിയോയിൽ പ്രതികരിച്ചു.