” ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ തോൽക്കും ബാക്കി 19 സീറ്റുകളും യു.ഡി.എഫ് നേടും; വേണ്ടവർക്ക് സ്ക്രീൻഷോട്ട് എടുത്തു വെക്കാം ; മുസ്ലിം ലീഗ് നേതാവിന്റെ പ്രവചനത്തിൽ കണ്ണ് തള്ളി സോഷ്യൽ മീഡിയ

” ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ തോൽക്കും ബാക്കി 19 സീറ്റുകളും യു.ഡി.എഫ് നേടും; വേണ്ടവർക്ക് സ്ക്രീൻഷോട്ട് എടുത്തു വെക്കാം ; മുസ്ലിം ലീഗ് നേതാവിന്റെ പ്രവചനത്തിൽ കണ്ണ് തള്ളി സോഷ്യൽ മീഡിയ

Spread the love

സ്വന്തംലേഖകൻ

കോട്ടയം : ലോക്സഭാ ഇലക്ഷൻ ഫലം കേരളത്തിൽ കത്തിപ്പടരുമ്പോൾ സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച എൽ.ഡി.എഫ് ന്റെ തോൽവിയും യു.ഡി.എഫ് ന്റെ മിന്നുന്ന വിജയവും അല്ല. ഒരു മാസം മുൻപ് മുസ്ലിം ലീഗ് നേതാവ് നടത്തിയ ഫേസ്ബുക് പ്രവചനം യാഥാർഥ്യമായതിൽ അന്തം വിട്ടിരിക്കുകയാണ് സോഷ്യൽ മീഡിയ.
” ആലപ്പുഴയിൽ ഷാനിമോൾ ഉസ്മാൻ തോൽക്കും ബാക്കി 19 സീറ്റുകളും യു.ഡി.എഫ് നേടും; വേണ്ടവർക്ക് സ്ക്രീൻഷോട്ട് എടുത്തു വെക്കാം ” ഇതായിരുന്നു കഴിഞ്ഞ ഏപ്രിൽ 4 നു പി.കെ അലി എന്ന ലീഗ് നേതാവ് ഫേസ്ബുക് ൽ ഷെയർ ചെയ്ത പോസ്റ്റ്. പ്രവചനം സത്യമായതോടെ നിരവധി പേരാണ് ഈ പോസ്റ്റിനു താഴെ അഭിനന്ദനങ്ങൾ പറഞ്ഞും പ്രവചന രഹസ്യം ചോദിച്ചും കമന്റ് ചെയ്തിരിക്കുന്നത്.

എന്തായാലും ഇതിനോടകം പോസ്റ്റ് വൈറലായി. ഇജ്ജാതി പ്രവചനം , പ്രവചന സിംഹമേ തുടങ്ങി നിരവധി കമന്റുകളാണ് പോസ്റ്റിൽ നിറയുന്നത്.അമൽ റഹ്മാൻ എന്ന യുവാവിന്റെ പ്രവചന പോസ്റ്റും സോഷ്യൽ മീഡിയ ഏറ്റടുത്തു കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിലെ നിലവിലെ ഇലക്ഷൻ ഫലം കൃത്യമായി പറഞ്ഞു കൊണ്ട് കഴിഞ്ഞ മാർച്ച് 31 നാണു അമലിന്റെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.