video
play-sharp-fill
തലയറ്റ് പോകാറായ പൂച്ചക്കുഞ്ഞിനെ അറപ്പോടെ നോക്കി ജനങ്ങള്‍; ചോരയൊലിപ്പിച്ച് കിടന്ന ജഡം വീണ്ടും വാഹനം കയറി അരഞ്ഞ് പോകാതെ എടുത്ത് മാറ്റിയത് ഫാത്തിമ; മനുഷ്യത്വത്തിന്റെ നേര്‍ചിത്രങ്ങള്‍ പകര്‍ത്തി ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ ജിഷ്ണു പൊന്നപ്പന്‍; ചിത്രങ്ങള്‍ വൈറല്‍

തലയറ്റ് പോകാറായ പൂച്ചക്കുഞ്ഞിനെ അറപ്പോടെ നോക്കി ജനങ്ങള്‍; ചോരയൊലിപ്പിച്ച് കിടന്ന ജഡം വീണ്ടും വാഹനം കയറി അരഞ്ഞ് പോകാതെ എടുത്ത് മാറ്റിയത് ഫാത്തിമ; മനുഷ്യത്വത്തിന്റെ നേര്‍ചിത്രങ്ങള്‍ പകര്‍ത്തി ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ ജിഷ്ണു പൊന്നപ്പന്‍; ചിത്രങ്ങള്‍ വൈറല്‍

വിഷ്ണു ഗോപാൽ

കോട്ടയം: സെന്‍ട്രല്‍ ജംഗ്ഷനില്‍ വാഹനം ഇടിച്ച് ചത്ത പൂച്ചക്കുഞ്ഞിന്റെ അനാഥമായ ജഡം വീണ്ടും വാഹനങ്ങൾ കയറി അരഞ്ഞു പോകാതെ കാത്ത് ഫാത്തിമ. തലയറ്റ് പോകാറായ പൂച്ചക്കുഞ്ഞിന്റെ ജഡത്തെ അറപ്പോടെ മറ്റുള്ളവർ മാറി നിന്ന് നോക്കിയപ്പോൾ യാതൊരു മടിയും കൂടാതെ കൈകൊണ്ട് എടുത്ത് മാറ്റുകയായിരുന്നു ഫാത്തിമ.

സഹഹീവി സ്നേഹത്തിന്റെ കനിവ് നിറഞ്ഞ ഈ നിമിഷം ക്യാമറയിൽ പകർത്തിയിരിക്കുകയാണ് ദേശാഭിമാനി കോട്ടയം യൂണിറ്റ് ഫോട്ടോഗ്രാഫർ ജിഷ്ണു പൊന്നപ്പൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

” കനിവോലും പെണ്മനസ്സ്.. വാഹനം ഇടിച്ചോ കയറിയോ മരിച്ചതാണ് ഈ പൂച്ചക്കുട്ടി ..വീണ്ടും വാഹനങ്ങൾ കയറി ഇറങ്ങുന്നത് പലരും കണ്ടെങ്കിലും ആ മിണ്ടാപ്രാണിയുടെ ജഡം എടുത്ത് മാറ്റാൻ ആരും തയ്യാറായില്ല .

അത് കണ്ട് വന്ന കാൽനട യാത്രക്കാരി പൂച്ചയെ എടുത്ത് മാറ്റുന്ന തിരുനക്കരയിൽ നിന്നുള്ള ദൃശ്യം” ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്ക് വച്ച് ജിഷ്ണു കുറിച്ചു. മൃഗസ്നേഹികളായ നിരവധിപേരാണ് ചിത്രം ഏറ്റെടുത്തത്. നിമിഷങ്ങൾക്കകം വൈറൽ ആകുകയും ചെയ്തു.

ബിസ്എന്‍എല്‍ തൊഴിലാളികള്‍ ഭൂഗര്‍ഭ അറയില്‍ ഇറങ്ങി തകരാര്‍ പരിഹരിക്കുന്ന ചിത്രം കുഴിയിലിറങ്ങി പകര്‍ത്തിയ ജിഷ്ണുവിന്റെ ചിത്രങ്ങള്‍ മുന്‍പും വൈറലായിട്ടുണ്ട്.

പൂച്ചാക്കുട്ടിയുടെ ജഡം എടുത്ത് മാറ്റിയ ഫാത്തിമ ആനിമൽ റസ്ക്യു റീഹാബിലിറ്റേഷൻ ആൻഡ് ഓവർ ഓൾ വെൽനെസ് (ആരോ ) എന്ന സംഘടനയുടെ കോട്ടയം ജില്ലാ കോർഡിനേറ്റർ കൂടിയാണ്.

Tags :