കോവിഡ് 19: ജില്ലയിൽ 3304 പേർ വീടുകളിൽ നിരീക്ഷണത്തിൽ : ആശുപത്രിയിൽ ആകെ മൂന്നു പേർ: ഇന്നു ഒരാൾ കൂടി ആശുപത്രി വിട്ടു
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലാ ഇന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ല. 3304 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. അതേ സമയം ഇന്ന് ഒരാൾ കൂടി ആശുപത്രി നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കപ്പെട്ടു.
കൊറോണ – കോട്ടയം ജില്ലയിലെ പൂർണ്ണ വിവരങ്ങൾ…..
Whatsapp Group 1 | Whatsapp Group 2 |Telegram Group
02.04.2020 വ്യാഴം
ജില്ലയിൽ രോഗ വിമുക്തരായവർ ആകെ 2
വൈറസ് ബാധിച്ച് ചികിത്സയിലുള്ളവർ 1
ഇന്ന് ആശുപത്രി നിരീക്ഷണത്തിൽ പ്രവേശിപ്പിക്കപ്പെട്ടവർ 0
ആശുപത്രി നിരീക്ഷണത്തിൽനിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവർ 1
ആശുപത്രി നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ 3
(3 പേരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ)
ഇന്ന് ഹോം ക്വാറൻറയിൻ നിർദേശിക്കപ്പെട്ടവർ 22
ഹോം ക്വാറൻറയിനിൽനിന്ന് ഇന്ന് ഒഴിവാക്കപ്പെട്ടവർ 0
ഹോം ക്വാറൻറയിനിൽ കഴിയുന്നവർ ആകെ 3304
ജില്ലയിൽ ഇന്നു വരെ സാമ്പിൾ പരിശോധനയ്ക്ക് വിധേയരായവർ 257
a.നിലവിൽ പോസിറ്റീവ് 1
b.നെഗറ്റീവ് 234
c.ലഭിക്കാനുള്ള പരിശോധനാ ഫലങ്ങൾ 19
d.നിരാകരിച്ച സൺൺൺാമ്പിളുകൾ 3
ഇന്ന് ഫലം വന്ന സാമ്പിളുകൾ 0
ഇന്ന് പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ 7
രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോൺടാക്ടുകൾ (ഇന്ന് കണ്ടെത്തിയത്) 0
രോഗം സ്ഥിരീകരിച്ചവരുടെ പ്രൈമറി കോൺടാക്ടുകൾ ആകെ 133
രോഗം സ്ഥിരീകരിച്ചവരുടെ സെക്കൻഡറി കോൺടാക്ടുകൾ (ഇന്ന് കണ്ടെത്തിയത്) 23
രോഗം സ്ഥിരീകരിച്ചവരുടെ സെക്കൻഡറി കോൺടാക്ടുകൾ ആകെ 66
റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും ഇന്ന് പരിശോധനയ്ക്ക്
വിധേയരായവർ 0
കൺട്രോൾ റൂമിൽ ഇന്ന് വിളിച്ചവർ 27
കൺട്രോൾ റൂമിൽ വിളിച്ചവർ ആകെ 2071
ടെലി കൺസൾട്ടേഷൻ സംവിധാനത്തിൽ ഇന്ന് ബന്ധപ്പെട്ടവർ 21
ടെലി കൺസൾട്ടേഷൻ സംവിധാനത്തിൽ ബന്ധപ്പെട്ടവർ ആകെ 560
ഹോം ക്വാറൻറയിൻ നിരീക്ഷണ സംഘങ്ങൾ ഇന്ന് സന്ദർശിച്ച വീടുകൾ 2239
മെഡിക്കൽ സംഘം പരിശോധിച്ച അതിഥി തൊഴിലാളികൾ 432
അതേ സമയം സംസ്ഥാനത്ത് പുതിതായി 21 പേർക്ക് കൂടി കൊറോണ വൈറസ് (കോവിഡ്-19) ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 286 ആയി. കൊല്ലത്ത് 27 വയസുള്ള ഗർഭിണിക്കും കോവിഡ് സ്ഥിരീകരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിദിന പത്ര സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് കാസർഗോഡ് എട്ട് പേർക്കും ഇടുക്കിയിൽ അഞ്ച് പേർക്കും കൊല്ലത്ത് രണ്ടു പേർക്കും തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ
എന്നിവിടങ്ങളിൽ ഓരോരുത്തർക്കും വീതവുമാണ് കോവിഡ് സ്ഥിരീകരിച്ചത്.കോവിഡ് സ്ഥിരീകരിച്ച് നിലവിൽ 256 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് 145 പേർ കൂടി കോവിഡ് ലക്ഷണങ്ങളുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
സംസ്ഥാനത്ത് ആകെ 1,65,934 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 643 പേർ ആശുപത്രികളിലും മറ്റുള്ളവർ വീടുകളിലുമാണ് കഴിയുന്നത്.രോഗം സ്ഥിരീകരിച്ചവരിൽ 200 പേർ വിദേശത്തുനിന്നും എത്തിയ മലയാളികളാണ്. ഏഴു പേർ വിദേശികളും. 26 പേർക്ക് സമ്പർക്കത്തിലൂടെ രോഗം പകർന്നുകിട്ടി.
ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ടു പേർ നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്തവർക്ക്. ഇവർ നിരീക്ഷണത്തിലായിരുന്നു.ഇന്ന് 28 പേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവായി. രോഗം ഭേദമായവരിൽ നാല് വിദേശികളും ഉൾപ്പെടുന്നു.