കുളിമുറി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചു : പ്രതി പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

മണ്ണൂർ : കുളിമുറി ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ച പ്രതി പൊലീസ് പിടിയിൽ. യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ യുവതിയെ പീഡിപ്പിച്ചത്.

കേസിൽ മണ്ണൂർ ചേറുമ്പാല മലമ്പള്ള വീട്ടിൽ രാധാകൃഷ്ണൻ (40) ആണ് മങ്കര പൊലീസ് പിടിയിലായത്.
ജനുവരിയിലാണ് സംഭവം നടന്നത്.

സംഭവത്തിൽ യുവതി പരാതി നൽകിയതിനെത്തുടർന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്. എന്നാൽ സംഭവുമായി ബന്ധപ്പെട്ട് ദൃശ്യങ്ങൾ കണ്ടെത്തിയിട്ടില്ല

.ജനുവരിയിലായിരുന്നു സംഭവം നടന്നതെന്നും പൊലീസ് അറിയിച്ചു.. സിഐ ഹിദായത്തുള്ള മമ്പ്രയുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.