Spread the love

കൊച്ചി :‘ഇന്ത്യൻ പട്ടാളക്കാർ’ ലഹരി ഉപയോഗിച്ചിട്ടാണ് യുദ്ധത്തിന് ഇറങ്ങുന്നത്.രാജ്യത്തെയും രാജ്യം കാക്കുന്ന സൈനികരെയും ഒന്നടങ്കം അധിക്ഷേപിച്ച് നടൻ വിനായകൻ.‘ഡ്രഗ്’ അടിച്ചാണ് പട്ടാളത്തിൽ മുൻനിര പോരാളികൾ യുദ്ധത്തിന് പോവുകയെന്നും മരിക്കാൻ തയാറായ അവരെ പോലെയാണ് താനെന്നുമായിരുന്നു വിനായകന്റെ വാക്കുകൾ.

video
play-sharp-fill

മിലിട്ടിറിയിൽ ലഹരിയില്ലാത്ത എന്ത് യുദ്ധം. ഇന്ത്യൻ മിലിട്ടറിയിലും ഇസ്രായേൽ മിലിട്ടറിയിലും ചോദിച്ച് നോക്ക്. മുൻ നിര പോരാളികൾ ലഹരി അടിച്ചിട്ടാണ് യുദ്ധത്തിന് പോകുന്നത്. തന്നെ നിയന്ത്രിക്കാൻ ആർക്കും കഴിയുന്നില്ലെന്നും സർക്കാർ ഉൾപ്പെടെ തന്നെ തുറന്നുവിട്ടിരിക്കുകയാണെന്നും വിനായകൻ പറയുന്നു. സ്വന്തം ലഹരി ഉപയോ​ഗത്തെ ന്യായീകരിക്കാനായാണ് വിനായകൻ സൈനികർക്കെതിരെ നിന്ദ്യമായ വാക്കുകൾ ഉപയോ​ഗിച്ചത് എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.

സോഷ്യൽ മീഡിയയിൽ നടത്തിയ അസഭ്യവർഷത്തെയും ഇയാൾ ന്യായീകരിക്കുന്നുണ്ട്. സിനിമാനടനായാൽ കാശുണ്ടാക്കി വീട്ടിലിരിക്കണമെന്നില്ല. സമൂഹത്തെ പൊട്ടന്മാരാക്കുന്നവരെ പൊളിക്കേണ്ടത് സാമൂഹിക ഉത്തരവാദിത്വമാണ്. അതിനായി ചില വാക്കുകൾ ഉപയോഗിക്കേണ്ടി വരുമെന്നും വിനായകൻ പറഞ്ഞു. മമ്മൂട്ടിയുടെ പുതിയ ചിത്രമായ കളങ്കാവലിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് വിനായകന്റെ ഗുരുതര പരാമർശം പുറത്തു വന്നിരിക്കുന്നത്.കൂടാതെ മരണംവരെ തന്റെ പോറിൽ കേസുണ്ട് എന്നും , പേഴ്സണലി ഞാൻ പൊട്ടിത്തകർന്നു, ഒന്നും തന്നെ തനിക്കു ഡീൽ ചെയ്യാൻ പറ്റുന്നില്ല” എന്നും വ്യക്തമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്റെ റിയൽ ലൈഫ് പൊട്ടിയിരിക്കുകയാണ്. ഞാൻ ഇപ്പോൾ നൂറ് ശതമാനവും ആക്ടറാണ്. സെലിബ്രിറ്റിയാണ്. പബ്ലിക് ഫിഗറാണ്. പക്ഷേ പേഴ്സണലി ഞാൻ പൊട്ടിത്തകർന്നു. ഡീൽ ചെയ്യാൻ പറ്റുന്നില്ല. എന്റെ സ്വഭാവമാണെങ്കിൽ മാറിയിട്ടുമില്ല. ഞാൻ ജനിച്ചുവളർന്നുവന്ന അതേ സ്വഭാവത്തിൽ തന്നെ ഇരിക്കുന്നു. പക്ഷേ ജനം എന്നെ കാണുന്ന രീതി മാറി. അപ്പോൾ വീട്ടിലിരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകും. എനിക്കുറപ്പാണ്. ഇപ്പോൾത്തന്നെ മരണംവരെ കേസുണ്ട്. അത്രയും കേസുണ്ട്. മാറിനിൽക്കണം. അല്ലെങ്കിൽ ഞാൻ മരിക്കേണ്ടിവരും. അല്ലെങ്കിൽ കേസ് ഇനിയും വന്നുകൊണ്ടിരിക്കും. മാറി നിൽക്കുകയെന്നല്ല, ഒതുങ്ങുക അത്രേയുള്ളൂ. റൂമിൽ ഇരിക്കുക, പുറത്തിറങ്ങാറില്ല.

അറുപത് വർഷത്തെ പ്ലാൻ സെറ്റാണ്. അമ്പത് വയസായി. ഏതാണ്ട് തീർന്നെന്നാണ് വിചാരിക്കുന്നത്. ഒരു പത്ത് കൊല്ലം കൂടി ഇനി ജീവിക്കണം. മതി. അറുപത് വയസാകുമ്പോൾ ഉണ്ടെങ്കിൽ ഞാനൊരു മ്യുസിഷ്യനായിരിക്കും. അതാണ് എനിക്ക് കൂടുതൽ ഇഷ്ടം. അഭിനയം ഭയങ്കര ഇഷ്ടമാണ്. പക്ഷേ എന്റെ ടാർഗറ്റ് മ്യുസിഷ്യനാകുകയെന്നതാണ്. ഞാൻ സംവിധാനം ചെയ്യുന്ന പടത്തിനുവേണ്ടി ചിലപ്പോൾ മ്യൂസിക് ചെയ്യുമായിരിക്കും. അല്ലാതെ മറ്റ് സിനിമയ്ക്കുവേണ്ടി മ്യൂസിക് ചെയ്യില്ല.’- വിനായകൻ പറഞ്ഞു.