video
play-sharp-fill

പുതുതലമുറയെ ലഹരിയിൽ നിന്ന് രക്ഷിക്കാം….; വില്ലൂന്നി സെന്റ് ജോസഫ് സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന കർമ്മ പരിപാടികൾക്ക്  സമാപനം

പുതുതലമുറയെ ലഹരിയിൽ നിന്ന് രക്ഷിക്കാം….; വില്ലൂന്നി സെന്റ് ജോസഫ് സ്കൂളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന കർമ്മ പരിപാടികൾക്ക് സമാപനം

Spread the love

സ്വന്തം ലേഖിക

വില്ലൂന്നി: സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നാല് ദിവസം നീണ്ടുനിന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്ന വിവിധ കർമ്മ പരിപാടികൾക്ക് ഇന്ന് സമാപനമായി.

സ്കൂൾ പരിസരം ലഹരി വിരുദ്ധ സ്ഥലമാക്കുവാൻ വേണ്ട നടപടികൾക്കായി ചൊവ്വാഴ്ച ഒപ്പുശേഖരിച്ച്‌ വാർഡ് മെമ്പർ ,പഞ്ചായത്ത് പോലീസ് സ്റ്റേഷൻ എന്നി സാമൂഹിക സംരക്ഷണ പാലകർക്ക് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച ലഹരി വിരുദ്ധ പ്ലകാർഡുകൾ, പോസ്റ്ററുകൾ എന്നിവ എഴുതി സ്വഭവനത്തിൽ പ്രദർശിപ്പിച്ചു. എല്ലാ കുട്ടികളും തങ്ങൾ ഒരിക്കലും ലഹരി വസ്തുക്കൾ ഉപയോഗിക്കില്ല എന്നും തങ്ങളുടെ ഭവനം ലഹരി വിരുദ്ധ സ്ഥലമാക്കി മാറ്റും എന്ന പ്രതിജ്ഞയോടെ വീട്ടിൽ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ മെഴുകുതിരി കത്തിച്ചു പ്രതിജ്ഞ ചൊല്ലുകയും
അതിന്റെ ഫോട്ടോ ക്ലാസ്സ്‌ ഗ്രൂപ്പിലൂടെ വ്യാഴാഴ്ച അദ്ധ്യാപകർക്ക് അയച്ചു കൊടുത്തു.

ഇന്നലെ ലഹരി വിമുക്ത പ്രചരണ റാലിയും ഫ്ലാഷ് മോബും വില്ലൂന്നി, മെഡിക്കൽ കോളേജ്, അതിരമ്പുഴ യൂണിവേഴ്സിറ്റി, മാന്നാനം എന്നിവടങ്ങളിൽ സംഘടിപ്പിച്ചു.
എല്ലാ കുട്ടികളും രക്ഷകർത്താക്കളും ഈ കർമ്മ പരിപാടികളിൽ സജീവമായി പങ്കുചേർന്നു.

ലഹരി വസ്തുക്കൾ നമ്മളെ പുറത്തെറിയുന്നതിനു മുൻപ് അവയെ പുറത്തെറിയുക,
ഇന്നത്തേയും നാളത്തെയും തലമുറയെ ലഹരിയിൽ നിന്നു രക്ഷിക്കുക,
എന്നീ സന്ദേശങ്ങളാണ് ഈ കർമ്മപരിപാടികളിലൂടെ സ്കൂൾ കുട്ടികൾ സമൂഹത്തിനു നൽകിയത്.