video
play-sharp-fill

നാട്ടിൽ പോകണമെന്നാവശ്യപ്പെട്ട് ഈരാറ്റുപേട്ടയിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം: വില്ലേജ് ഓഫിസിനു മുന്നിൽ നൂറുകണക്കിന് തൊഴിലാളികൾ തമ്പടിച്ചു

നാട്ടിൽ പോകണമെന്നാവശ്യപ്പെട്ട് ഈരാറ്റുപേട്ടയിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം: വില്ലേജ് ഓഫിസിനു മുന്നിൽ നൂറുകണക്കിന് തൊഴിലാളികൾ തമ്പടിച്ചു

Spread the love

തേർഡ് ഐ ബ്യൂറോ

ഈരാറ്റുപേട്ട: നാട്ടിൽ പോകണമെന്നാവശ്യപ്പെട്ട് ഈരാറ്റുപേട്ടയിൽ അതിഥി തൊഴിലാളികളുടെ പ്രതിഷേധം. വില്ലേജ് ഓഫിസിനു മുന്നിൽ തമ്പടിച്ച നൂറു കണക്കിന് തൊഴിലാളികളാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പൊലീസും അധികൃതരും ഇടപെട്ടതോടെ പ്രതിഷേധം അവസാനിച്ചു.

തിങ്കളാഴ്ച രാവിലെയായിരുന്നു പ്രതിഷേധവുമായി അതിഥി തൊഴിലാളികൾ ഈരാറ്റുപേട്ടയിൽ തമ്പടിച്ചത്. നാട്ടിലേയ്ക്കു വാഹനങ്ങളും, ട്രെയിൻ ഗതാഗതവും ആരംഭിച്ചതായാണ് പ്രചാരണം ഉണ്ടായിരുന്നത്. ഇവിടെ നിന്നടക്കം നൂറുകണക്കിന് ആളുകൾ സ്വന്തം നാട്ടിലേയ്ക്കു പോകാൻ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ നിന്നും വിവിധ സംസ്ഥാനങ്ങളിലേയ്ക്കു കോട്ടയത്തു നിന്നും ട്രെയിൻ അയച്ചിരുന്നു. പായിപ്പാടും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള തൊഴിലാളികളെ ഇത്തരത്തിൽ ട്രെയിനിൽ അയച്ചിരുന്നു. ഇത് അടക്കമുള്ള കാര്യങ്ങൾ പുറത്ത് അറിഞ്ഞതോടെയാണ് ഈരാറ്റുപേട്ടയിലും അതിഥി തൊഴിലാളികൾ ഈരാറ്റുപേട്ടയിലും തമ്പടിച്ചത്.

രാവിലെ വില്ലേജ് ഓഫിസിനു മുന്നിലെത്തിയ അതിഥി തൊവിലാളികൾ ഇവിടെ തമ്പടിച്ച ശേഷം പ്രതിഷേധം പ്രകടിപ്പിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ഈരാറ്റുപേട്ട പൊലീസും വില്ലേജ് ഓഫിസ് അധികൃതരും റവന്യു ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. തുടർന്നു റവന്യു അധികൃതർ അതിഥി തൊഴിലാളികളുമായി ചർച്ച നടത്തി. തുടർന്നാണ് ഇവർ പിരിഞ്ഞു പോയത്.