
നെയ്മറിന്റെ ശസ്ത്രക്രിയ വിജയകരം; ആറു മാസം മുതല്‍ 12 മാസം വരെ വിശ്രമം വേണ്ടിവരുമെന്ന് ടീം വൃത്തങ്ങൾ
സ്വന്തം ലേഖിക
റിയാദ്: ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിന്റെ കാല്‍മുട്ട് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ബ്രസീലിലെ ബെലോ ഹൊറിസോണ്ടിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന താരത്തിന്റെ ശസ്ത്രക്രിയ ബ്രസീല്‍ ദേശീയ ടീം ഡോക്ടറുടെ സാന്നിധ്യത്തിലായിരുന്നു.
എ.സി.എല്‍ ലിഗ്മന്റെിനും മെനിസ്കസിനുമാണ് പൊട്ടലുണ്ടായിരുന്നത്. കഴിഞ്ഞമാസം ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഉറുഗ്വക്കെതിരായ മത്സരത്തിലാണ് നെയ്മറിന് പരിക്കേറ്റത്. കാല്‍ നിലത്തുറപ്പിക്കാൻ പോലുമാകാത്ത താരം സ്ട്രെച്ചറിലായിരുന്നു ഗ്രൗണ്ട് വിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ശനിയാഴ്ചയോടെ തന്നെ താരം ആശുപത്രി വിട്ടേക്കും. അതേ സമയം, ആറു മാസം മുതല്‍ 12 മാസം വരെ വിശ്രമം വേണ്ടിവരുമെന്നാണ് ടീം വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അടുത്ത കോപ അമേരിക്കക്ക് മുൻപ് ടീമില്‍ തിരച്ചെത്താനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നെങ്കിലും സാധ്യത കുറവാണ്.
ആറ് മാസത്തോളം പരിക്ക് കാരണം പുറത്തിരുന്ന നെയ്മര്‍ ഒരു മാസം മുൻപ് മാത്രമാണ് കളത്തിലേക്ക് തിരികെയെത്തിയത്. ലോക റെക്കോര്‍ഡ് തുകക്ക് രണ്ടുവര്‍ഷത്തെ കരാറില്‍ സൗദി ക്ലബായ അല്‍ഹിലാലിലെത്തിയ താരത്തിന് സീസണ്‍ പൂര്‍ത്തിയാക്കാൻ പോലുമാകാതെ കളംവിടേണ്ടിവന്നു.