
ഓഫീസിൽ ജോലി ചെയ്യാൻ ഭയം, സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തുന്നു; സ്ഥലംമാറ്റം ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർ രംഗത്ത്; ജില്ല കളക്ടർക്ക് അവധി അപേക്ഷ നൽകി
പത്തനംതിട്ട: സിപിഎം ഏരിയാ സെക്രട്ടറി ഭീഷണിപ്പെടുത്തിയ സാഹചര്യത്തില്‍ സ്ഥലംമാറ്റം ആവശ്യപ്പെട്ട് വില്ലേജ് ഓഫീസർ രംഗത്ത്. പത്തനംതിട്ട ജില്ല കളക്ടർക്ക് നൽകിയ അവധി അപേക്ഷയിലാണ് സ്ഥലംമാറ്റം ആവശ്യപ്പെട്ടത്.
നാരങ്ങാനം വില്ലേജ് ഓഫീസിൽ ഇനി ജോലി ചെയ്യാൻ ഭയമെന്ന് ജോസഫ് ജോർജ് പറഞ്ഞു. വില്ലേജ് ഓഫീസർ അവധിയിൽ പ്രവേശിച്ചിരുന്നു. ഭീഷണി ഫോൺ കോളുകൾ വന്നെന്ന വില്ലേജ് ഓഫീസറുടെ പരാതി കളക്ടർ ഇന്നലെ തന്നെ പോലീസിന് കൈമാറിയിരുന്നു.
വില്ലേജ് ഓഫീസറാണ് ഫോണിലൂടെ മര്യാദ ഇല്ലാതെ സംസാരിച്ചതെന്നും അഴിമതിക്കാരൻ ആണെന്നും ഏരിയാ സെക്രട്ടറി എം.വി സഞ്ജു ആരോപിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

നികുതി കുടിശ്ശിക അടയ്ക്കാൻ ഫോണിലൂടെ ആവശ്യപ്പെട്ട വില്ലേജ് ഓഫീസറെയാണ് കഴിഞ്ഞദിവസം സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി ഓഫീസിൽ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയത്
Third Eye News Live
0