സഹപ്രവര്‍ത്തകനോട് റൂമിലെത്താൻ ആവശ്യപ്പെട്ടു; ആശുപത്രിയിലേക്ക് പോകാനൊരുങ്ങുമ്പോള്‍ കുഴഞ്ഞു വീണു; എരുമേലി സ്വദേശിയായ വില്ലേജ് ഓഫീസര്‍ക്ക് ദാരുണാന്ത്യം

Spread the love

മലപ്പുറം: എളങ്കൂര്‍ വില്ലേജ് ഓഫീസറും പത്തനംതിട്ട എരുമേലി ചാത്തന്‍തറ സ്വദേശിയുമായ കെ കെ രാജു (53) കുഴഞ്ഞുവീണ് മരിച്ചു.

video
play-sharp-fill

പേലേപ്പുറത്തെ വില്ലേജ് ഓഫീസിന് സമീപത്തെ വാടക ക്വാര്‍ട്ടേഴ്സിലാണ് താമസിച്ചിരുന്നത്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകനോട് റൂമിലെത്താന്‍ ആവശ്യപ്പെട്ടിരുന്നു.
ഇവരുമായി ആശുപത്രിയിലേക്ക് പോകാന്‍ നില്‍ക്കുന്നതിനിടെയാണ് വില്ലേജ് ഓഫീസർ കുഴഞ്ഞുവീണത്.

ഉടനെ എളങ്കൂറിലെ സ്വകാര്യ ക്ലിനിക്കിലും പിന്നീട് മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ എളങ്കൂര്‍ വില്ലേജ് സെക്ടറല്‍ ഓഫീസറായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച വില്ലേജിന് കിഴിലെ ബൂത്തുകള്‍ സജ്ജമാക്കുന്നതിനും മറ്റും അഹോരാത്രം പ്രവര്‍ത്തിച്ചു വരുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം.