video
play-sharp-fill

‘വിക്രം കാണുന്നതിന് മുൻപ് നിങ്ങൾ ഒരു കാര്യം ചെയ്യണം’ ; പ്രേക്ഷകരോട് ലോകേഷ് കനകരാജ്

‘വിക്രം കാണുന്നതിന് മുൻപ് നിങ്ങൾ ഒരു കാര്യം ചെയ്യണം’ ; പ്രേക്ഷകരോട് ലോകേഷ് കനകരാജ്

Spread the love

സ്വന്തം ലേഖകൻ

കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ ഒന്നിച്ച ബിഗ് ബജറ്റ് ചിത്രം ‘വിക്രം’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആദ്യ മണിക്കൂറുകളിൽ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അതിനിടെ ചിത്രം കാണാൻ പോകുന്ന പ്രേക്ഷകരോട് ഒരു അഭ്യർത്ഥനയുമായി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ്.

തന്റെ ചിത്രമായ കൈതി കണ്ടതിന് ശേഷം വിക്രം കാണണമെന്നാണ് പ്രേക്ഷകരോട് ലോകേഷ് കനകരാജ് ആവശ്യപ്പെട്ടിരിക്കുന്നത്. ‘പ്രിയപ്പെട്ട പ്രേക്ഷകരോട്, ഏതാനും മണിക്കൂറുകൾക്കുള്ളിൽ വിക്രം നിങ്ങളുടേതാകാൻ പോകുന്നു. നിങ്ങൾ ഇത് ആസ്വദിക്കുമെന്നും അതിശയകരമായ ഒരു തിയേറ്റർ അനുഭവം നിങ്ങൾക്ക് ഉണ്ടാകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു! ‘വിക്രം’ നിങ്ങളിലേക്ക് എത്തുന്നതിന് മുമ്പ് ദയവായി ‘കൈതി’ വീണ്ടും കാണുക’ ലോകേഷ് കനകരാജ് ട്വീറ്റ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനഗരം, കൈതി, മാസ്റ്റർ എന്നീ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന സിനിമയാണ്. രത്‌നകുമാറും ലോകേഷ് കനകരാജും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. രാജ്കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽഹാസൻ തന്നെയാണ് നിർമാണം.
നരേൻ, അർജുൻ ദാസ്, കാളിദാസ് ജയറാം തുടങ്ങിയവരും ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളായെത്തുന്നു. റിലീസിന് മുൻപ് തന്നെ ചിത്രം 200 കോടി ക്ലബിൽ കയറിയെന്നാണ് റിപ്പോർട്ടുകൾ. വ്യത്യസ്ത ഭാഷകളിൽ എത്തുന്ന ചിത്രം സാറ്റ്‌ലൈറ്റിലും ഒ.ടി.ടിയിലുമായാണ് ഭീമൻ തുകയ്ക്ക് അവകാശം വിറ്റത്.