video
play-sharp-fill

കേരളത്തിൻ്റെ സ്വപ്നപദ്ധതിക്കായി ഇനിയും കാത്തിരിക്കണം; വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കാൻ ഇനിയും കാലതാമസമെടുക്കും;  കൂടുതല്‍ സമയം ആവശ്യപ്പെട്ട്  സര്‍ക്കാരിനെ സമീപിച്ച് അദാനി ഗ്രൂപ്പ്

കേരളത്തിൻ്റെ സ്വപ്നപദ്ധതിക്കായി ഇനിയും കാത്തിരിക്കണം; വിഴിഞ്ഞം പദ്ധതി പൂർത്തിയാക്കാൻ ഇനിയും കാലതാമസമെടുക്കും; കൂടുതല്‍ സമയം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ച് അദാനി ഗ്രൂപ്പ്

Spread the love

തിരുവനന്തപുരം: കേരളത്തിൻ്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിനായി ഇനിയും കാത്തിരിക്കണം. തുറമുഖത്തിൻ്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാൻ കൂടുതല്‍ സമയം ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് അദാനി ഗ്രൂപ്പ്.

ആയിരം ദിവസം കൊണ്ട് പദ്ധതി പൂര്‍ത്തിയാവും എന്നാണ് 2015-ല്‍ കരാര്‍ ഒപ്പിടുമ്പോള്‍ അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി അവകാശപ്പെട്ടിരുന്നത്.
എന്നാലിപ്പോൾ 2024-ഓടെ മാത്രമേ വിഴിഞ്ഞം പദ്ധതി പൂര്‍ത്തികരിക്കാനാവൂ എന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്.

അദാനി പോര്‍ട്ട്സും സംസ്ഥാന സര്‍ക്കാരും ഒപ്പിട്ട കരാ‍ര്‍ പ്രകാരം 2019 ഡിസംബർ മൂന്നിനകം പദ്ധതി യഥാ‍ര്‍ത്ഥ്യമാക്കേണ്ടതായിരുന്നു. നിർമ്മാണം തീ‍ര്‍ന്നില്ലെങ്കില്‍ മൂന്ന് മാസം കൂടി നഷ്ടപരിഹാരം നല്‍കാതെ അദാനി ​ഗ്രൂപ്പിന് കരാറുമായി മുന്നോട്ട് പോകാം. അതിനു ശേഷം പ്രതിദിനം 12 ലക്ഷം വച്ച്‌ അദാനി ​ഗ്രൂപ്പ് പിഴയൊടുക്കണം എന്നാണ് കരാറിലെ വ്യവസ്ഥ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ അദാനി ​ഗ്രൂപ്പിനെതിരെ നടപടിയെടുക്കാനാണ് സര്‍ക്കാര്‍ തലത്തിലെ ഇപ്പോഴത്തെ ആലോചന.

കരാറുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളില്‍ ആദ്യം അനുരജ്ഞച‍ര്‍ച്ച നടത്തണമെന്നും പ്രശ്നപരിഹാരമായില്ലെങ്കില്‍ ആര്‍ബ്യൂട്രേഷണ്‍ ട്രൈബ്യൂണിലനെ സമീപിക്കാം എന്നാണ് കരാറിലെ വ്യവസ്ഥ. ഇതനുസരിച്ച്‌ 2023 ഡിസംബറോടെ വിഴിഞ്ഞം പദ്ധതി പൂ‍ര്‍ത്തിയാക്കാം എന്നാണ് ട്രൈബ്യൂണലിനെ അദാനി ​ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.

വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട പല കരാ‍ര്‍ വ്യവസ്ഥകളും സംസ്ഥാന സര്‍ക്കാര്‍ പാലിച്ചില്ലെന്ന് അദാനി ​ഗ്രൂപ്പ് ട്രൈബ്യൂണലിനെ അറിയിച്ചിട്ടുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തേക്ക് റെയില്‍, റോഡ് കണക്ടിവിറ്റി ഉറപ്പാക്കുന്നത് വൈകുന്ന സ്ഥിതിയുണ്ടായി. അതിര്‍ത്തി മതില്‍ നിര്‍മ്മാണവും വൈകി. ഇതു കൂടാതെ ഓഖിയും രണ്ട് പ്രളയവും ഇടക്കിടെയുണ്ടായ ചുഴലിക്കാറ്റുകളും നാട്ടുകാരുടെ പ്രതിഷേധവും പദ്ധതി നീളാന്‍ കാരണമായെന്നും അദാനി ​ഗ്രൂപ്പ് വാദിക്കുന്നു.

3100 മീറ്റ‍ര്‍ നീളത്തിലുള്ള പുലിമൂട്ടാണ് വിഴിഞ്ഞത് വേണ്ടത് ഇതില്‍ 850 മീറ്റര്‍ മാത്രമാണ് ഇത്ര വര്‍ഷം കൊണ്ട് പൂര്‍ത്തിയായത്. 2023-ഓടെ പുലിമൂട്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാവും എന്ന കണക്കുകൂട്ടലിലാണ് അദാനി ​ഗ്രൂപ്പ്.