യുട്യൂബിലൂടെ സ്ത്രീകളെ അപമാനിച്ച സംഭവം : വിജയ് പി നായർക്ക് ഉപാധികളോടെ ജാമ്യം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: യൂട്യൂബിലൂടെ സ്ത്രീകളെ അപമാനിച്ച വിവാദ യൂട്യൂബർ വിജയ് പി നായർക്ക് ജാമ്യം. ഇനി ഇത്തരം കുറ്റകൃത്യങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് താക്കീതും ഒപ്പം നൽകി ഉപാധികളോടെയുമാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.
25000 രൂപയുടെ ആൾ ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ എല്ലാ ആഴ്ചയും ഹാജരാകണം എന്നീ ഉപാധികളോടെയാണ് കോടതി വിജയ് പി നായർക്ക് ജാമ്യം അനുവദിച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ, ഭാഗ്യലക്ഷ്മി നൽകിയിരുന്ന പരാതിയിൽ ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ അതിൽ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും ഐടി ആക്ട് പ്രകാരമുള്ള മറ്റൊരു കേസിലാണ് ഇപ്പോൾ ജാമ്യം അനുവദിച്ചിരിക്കുന്നത്.
അതേസമയം വിജയ് പി. നായരെ കയ്യേറ്റ ചെയ്‌തെന്ന കേസിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവർ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.
Third Eye News Live
0