വിജയ് ബാബുവിനെതിരെയുള്ള പീഡനപരാതി; താരസംഘടന ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി നാളെ യോഗം ചേരും; നടന്റെ രാജി ആവശ്യപ്പെട്ടേക്കുമെന്ന് സൂചന
സ്വന്തം ലേഖകൻ
കൊച്ചി∙: വിജയ് ബാബുവിനെതിരെയുള്ള പീഡന പരാതിയില്‍ നടപടി സ്വീകരിക്കുന്നതിനായി താരസംഘടന ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി നാളെ യോഗം ചേരും.
വിജയ് ബാബുവിനോട് രാജി ആവശ്യപ്പെട്ടേക്കും എന്നാണ് വിവരം. അമ്മയുടെ നിയമാവലി ഭേദഗതി ചെയ്ത ശേഷമുള്ള ആദ്യ സംഭവമാണ് എന്നതും ശ്രദ്ധേയമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമിതിയുടെ ശുപാര്‍ശ എക്സിക്യൂട്ടീവ് കമ്മിറ്റിക്കു കൈമാറിയതായി അധ്യക്ഷ ശ്വേത മേനോന്‍ വെളിപ്പെടുത്തി. തുടര്‍ന്നു മൂന്നു തവണ കൂടി യോഗം കൂടിയ ശേഷമാണ് ഇന്ന് അന്തിമ ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
നാളെ വൈകിട്ട് ആറുമണിക്കു കൊച്ചിയില്‍ ചേരുന്ന കമ്മിറ്റിക്കു ശേഷം തീരുമാനം അറിയിക്കും എന്ന് അവര്‍ പറഞ്ഞു.
പീഡനക്കേസില്‍ സിനിമാ താരങ്ങളില്‍നിന്ന് ഇതുവരെയും പ്രതികരണം ഉണ്ടായിട്ടില്ലെന്ന വിമര്‍ശനം വിവിധ കോണുകളില്‍നിന്ന് ഉയരുന്ന പശ്ചാത്തലത്തിലാണ് തിടുക്കപ്പെട്ടുള്ള യോഗം. അമ്മ എക്സിക്യൂട്ടീവ് അംഗമാണ് വിജയ് ബാബു.