
കൈക്കൂലിക്കാരെ സൂക്ഷിക്കുക ; വിജിലൻസിന്റെ “ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്-2025“ പണി തുടങ്ങി ; ജനുവരിയിൽ മാത്രം കുടിങ്ങിയത് 8 ട്രാപ്പ് കേസുകളിലായി 9 കൈക്കൂലിക്കാരായ ഉദ്യോഗസ്ഥർ ; 5 കേസുകൾ റവന്യു ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർക്കെതിരെ ; അറസ്റ്റിലായവരിൽ വില്ലേജ് ഓഫീസർമാരും സിവിൽ പോലീസ് ഉദ്യോഗസ്ഥനും ഹെൽത്ത് ഇൻസ്പെക്ടറും
തിരുവനന്തപുരം : കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കൈയ്യോടെ പിടികൂടുന്നതിനുള്ള ‘ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്-2025’ ഊർജ്ജസ്വലമായി നടപ്പിലാക്കാൻ മുഴുവൻ വിജിലൻസ് യൂണിറ്റുകൾക്കും വിജിലൻസ് ഡയറക്ടർ നിർദ്ദേശം നൽകി. കൈക്കൂലി ആവശ്യപ്പെടുന്ന ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങൾ വിജിലൻസ് യൂണിറ്റുകളെ അറിയിക്കാനുള്ള പ്രചാരണ പരിപാടികൾ ഇതിന്റെ ഭാഗമായി വിജിലൻസ് നടപ്പിലാക്കി വരുന്നു.
‘ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്-2025’-ൽ ജനുവരിയിൽ മാത്രം 8 ട്രാപ്പ് കേസുകളിലായി 9 കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കൈയ്യോടെ പിടികൂടി. വിജിലൻസിന്റെ ചരിത്രത്തിൽ ഒരൊറ്റ മാസം മാത്രം അറസ്റ്റ് ചെയ്ത അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ എണ്ണത്തിലും ട്രാപ്പ് കേസുകളുടെ എണ്ണത്തിലും ഇത് ഏറ്റവും ഉയർന്ന കണക്കാണ്.
വിജിലൻസ് പിടികൂടിയ പ്രതികളുടെ പേരും വിവരങ്ങളും
Whatsapp Group 1 | Whatsapp Group 2 |Telegram Group

04.01.2025: പോളി ജോർജ്ജ്, വില്ലേജ് ഓഫീസർ, മാടകത്തറ വില്ലേജ് ഓഫീസ്, തൃശൂർ, (റവന്യൂ) കൈക്കൂലി തുക: 3,000 രൂപ
13.01.2025: എൻ.കെ. മുഹമ്മദ്, ഫസ്റ്റ് ഗ്രേഡ് സർവ്വേയർ, മുണ്ടോത്ത് ഡിജിറ്റൽ സർവ്വേ ക്യാമ്പ് ഓഫീസ്, ഏള്ളിയേരി, കോഴിക്കോട്. 2) വിജേഷ്, സർവ്വേയർ, മുണ്ടോത്ത് ഡിജിറ്റൽ സർവ്വേ ക്യാമ്പ് ഓഫീസ്, ഏള്ളിയേരി. (റവന്യൂ) കൈക്കൂലി തുക: 10,000 രൂപ.
16.01.2025: ഷാജിമോൻ.പി, പ്ലംബർ, കേരള വാട്ടർ അതോറിറ്റി, തോപ്പുംപടി, എറണാകുളം. (വാട്ടർ അതോറിറ്റി) കൈക്കൂലി തുക: 7,000 രൂപ
23.01.2025: അനൂപ്, സിവിൽ പോലീസ് ഓപീസർ, മുളവുകാട് പോലീസ് സ്റ്റേഷൻ, കൊച്ചിൻ സിറ്റി. (പോലീസ്). കൈക്കൂലി തുക: 5,000 രൂപ
24.01.2025: ശശിധരൻ.പി.കെ, വില്ലേജ് ഓഫീസർ, വേങ്ങനെല്ലൂർ വില്ലേജ് ഓപീസ്, തൃശ്ശൂർ. (റവന്യൂ) കൈക്കൂലി തുക 5,000 രൂപ
28.01.2025: വിജയ കുമാർ, വില്ലേജ് ഓഫീസർ, പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസ്, തിരുവനന്തപുരം. (റവന്യൂ). കൈക്കൂലി തുക: 5,000 രൂപ
29.01.2025: ജെയ്സൺ ജേക്കബ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഇടപ്പള്ളി സോണൽ ഓഫീസ്, കൊച്ചി കോർപ്പറേഷൻ. (ഹെൽത്ത്) കൈക്കൂലി തുക: 10,000 രൂപ
31.01.2025: കെ.എൽ.ജൂഡ്, വില്ലേജ് ഓഫീസർ, ആതിരപ്പള്ളി വില്ലേജ് ഓഫീസ്, തൃശൂർ. (റവന്യൂ) കൈക്കൂലി തുക: 3,000 രൂപ
2025 ജനുവരിയിൽ റജിസ്റ്റർ ചെയ്ത 8 ട്രാപ്പ് കേസുകളിൽ 5 കേസുകളും റവന്യു ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർക്കെതിരെയാണ്. ഇതിൽ 4 വില്ലേജ് ഓഫീസർമാരും 2 സർവ്വേ ഉദ്യോഗസ്ഥരും അറസ്റ്റിലായി. ഇത് കൂടാതെ ഒരു വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥനെയും ഒരു സിവിൽ പോലീസ് ഉദ്യോഗസ്ഥനെയും ഒരു ഹെൽത്ത് ഇൻസ്പെക്ടറെയും അറസ്റ്റ് ചെയ്തു.
ഓപ്പറേഷൻ സ്പോട്ട് ട്രാപ്പ്-2025 വരും മാസങ്ങളിലും തുടരുമെന്നും കൈക്കൂലി ആവശ്യപ്പെടുന്ന സംഭവങ്ങൾ ഉണ്ടായാൽ അപ്പോൾതന്നെ വിജിലൻസിന്റെ പ്രാദേശിക യൂണിറ്റുകളിൽ വിവരം അറിയിക്കണമെന്നും വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത അറിയിച്ചു.
വിവരങ്ങൾ അറിയിക്കാനുള്ള നമ്പർ
∙ ടോൾ ഫ്രീ നമ്പർ: 1064
∙ നേരിട്ട് അറിയിക്കാൻ: 8592900900
∙ വാട്സാപ്പ് നമ്പർ: 9447789100