തിരുവനന്തപുരത്ത് എയർഫോഴ്സ് ജീവനക്കാർ സംഘം ചേർന്ന് വിജിലൻസ് സി.ഐയെ മർദ്ദിച്ചു; വീടിന്റെ ഗേറ്റിനു കുറുകെ വാഹനം പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ട തർക്കമാണ് മർ​ദ്ദനത്തിൽ കലാശിച്ചത്; പതിനഞ്ചുപേരടങ്ങിയ സംഘത്തിൽ അഞ്ചുപേർ അറസ്റ്റിൽ

Spread the love

തിരുവനന്തപുരം: എയർഫോഴ്സ് ജീവനക്കാരനും സുഹൃത്തുക്കളും സംഘം ചേർന്ന് വിജിലൻസ് സി.ഐയെ മർദ്ദിച്ചതായി പരാതി. വിജിലൻസ് സി.ഐ യഹിയ ഖാനാണ് മർദ്ദനമേറ്റത്. തിരുവനന്തപുരം ജില്ലയിലെ വെമ്പായം തേക്കടയിലാണ് സംഭവം.

video
play-sharp-fill

എയർ ഫോഴ്സ് ജീവനക്കാരന്റെ വിവാഹ വാർഷിക പാർട്ടിക്കെത്തിയവർ സി.ഐയുടെ വീടിന്റെ ഗേറ്റിനു കുറുകെ വാഹനമിട്ടതാണ് തർക്കത്തിന്റെ തുടക്കം. ഇത് മർദ്ദനത്തിൽ കലാശിക്കുകയായിരുന്നു.

എയർഫോഴ്സ് ജീവനക്കാരനും സുഹൃത്തുക്കളുമാണ് വിജിലൻസ് സി.ഐ യഹിയ സി.ഐ കന്യാകുളങ്ങര സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവവുമായി ബന്ധപ്പെട്ട് വട്ടപ്പാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 15 പേർക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇതിൽ 5 പേരെ അറസ്റ്റ് ചെയ്തു. മറ്റുള്ളവരെ പിടികൂടാനായി അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി.