play-sharp-fill
നിർധന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ധനസഹായവും ഓണകിറ്റും കൈമാറി: മാതൃകയായത് കുമരകത്തെ മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി

നിർധന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ധനസഹായവും ഓണകിറ്റും കൈമാറി: മാതൃകയായത് കുമരകത്തെ മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി

കുമരകം : നിർധന വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകുവാൻ സുമനസ്സുകളുടെ സഹായത്തോടെ മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ച വിദ്യാമൃതം പദ്ധതിയുടെ ഭാഗമായി എ ബി എം ഗവൺമെൻറ് യുപി സ്കൂളിലെ നിർധനരായ 10 വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ ധനസഹായവും ഓണകിറ്റും നൽകി.

2023 – 2024 അക്കാദമി വർഷത്തെ വിദ്യാഭ്യാസസഹായ ധനത്തിൻ്റെ ആദ്യ ഗഡു തുകയാണ് മണ്ഡലം ചാരിറ്റബിൾ സൊസൈറ്റിയുടെ പ്രസിഡന്റ് ആശിഷ് ബൈജു രക്ഷിതാക്കൾക്ക് കൈമാറിയത് .

പി റ്റി എ പ്രസിഡന്റ് ഷാനവാസ് ഖാൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിന് സ്കൂൾ ഹെഡ് മിസ്ട്രസ് ടെസ്സി മോൾ സ്വാഗതം ആശംസിച്ചു. സൊസൈറ്റി ജനറൽ കൺവീനർ ലക്ഷ്മീകാന്ത് എൽ.ആർ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂൾ സീനിയർ അസിസ്റ്റൻ്റ് സുരേന്ദ്രൻ നന്ദി രേഖപ്പെടുത്തി. സൊസൈറ്റി വൈസ് പ്രസിഡന്റ് ജിനു പ്രസാദ് , സെക്രട്ടറി അനൂപ് കെ വി , സ്പോർട്സ് കൺവീനർ വിഷ്ണു ബാബു , സുനി എ.എസ് , അരവിന്ദ് സുകുമാരൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു .

പദ്ധതി നടത്തിപ്പിനായി കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സ്പോൺസർ ചെയ്ത സുമനസ്സുകൾക്ക് മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി പ്രവർത്തകർ നന്ദി അറിയിച്ചു.