വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
കൊച്ചി : വിദേശവനിതയെ പീഡിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ തായ്ലൻഡ് സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്
മലപ്പുറം സ്വദേശികളായ മുഹമ്മദ് ഇൻസാഫ്, അൻസാരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
മലപ്പുറത്തെ ഒരു വിദ്യാഭ്യാസസ്ഥാപനത്തിൽ പരാതിക്കാരിയുടെ മകൻ പഠിക്കുന്നുണ്ട്. മകനെ കാണാനായി ഇവർ പലതവണ കേരളത്തിൽ എത്തിയിരുന്നു. ഇവിടത്തെ യാത്രകളിൽ സഹായിയായിരുന്ന മുഹമ്മദ് ഇൻസാഫാണ് ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഇയാൾ അൻസാരിയേയും ഒപ്പം കൂട്ടുകയായിരുന്നുവെന്നും യുവതി പരാതിയിൽ ഉന്നയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0