play-sharp-fill
സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള വിക്ടേഴ്‌സ് ചാനലിലെ രണ്ടാം ഘട്ട ക്ലാസുകൾക്ക് തിങ്കളാഴ്ച മുതൽ തുടക്കം ; ക്ലാസുകൾ നടക്കുക നേരത്തെ നിശ്ചയിച്ച സമയക്രമത്തിൽ

സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള വിക്ടേഴ്‌സ് ചാനലിലെ രണ്ടാം ഘട്ട ക്ലാസുകൾക്ക് തിങ്കളാഴ്ച മുതൽ തുടക്കം ; ക്ലാസുകൾ നടക്കുക നേരത്തെ നിശ്ചയിച്ച സമയക്രമത്തിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ആരംഭിച്ച വിക്‌ടേഴ്‌സ് ചാനലിലെ ഓൺലൈൻ പഠന സമ്ബ്രദായത്തിൽ തിങ്കളാഴ്ച മുതൽ രണ്ടാംഘട്ട ക്ലാസുകൾക്ക് തുടക്കമാകും.

ക്ലാസുകൾ മുൻനിശ്ചയിച്ച സമയക്രമത്തിലാണ് നടക്കുകയെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരിക്കുന്നത്. കൂടാതെ, സംസ്ഥാനത്ത് ടിവി ഇല്ലാത്ത 4000 വീടുകൾ ഉണ്ടെന്നും ഇവർക്ക് രണ്ടു ദിവസത്തിനുള്ളിൽ ടിവി എത്തിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിക്‌ടേഴ്‌സ് ചാനലിൽ ജൂൺ ഒന്ന് മുതൽ ആദ്യത്തെ ഒരാഴ്ച ഒരേ പാഠഭാഗങ്ങൾ തന്നെയാണ് കാണിച്ചിരുന്നത്. ഓൺലൈൻ പഠനത്തിന്റെ ആദ്യ ഘട്ടത്തിൽ കുട്ടികളുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചതെന്നാണ് വിലയിരുത്തൽ.

അതേസമയം, ഇതരഭാഷാ വിഷയങ്ങൾക്ക് മലയാളം വിശദീകരണം അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച മുതൽ അറബി, ഉറുദു, സംസ്‌കൃതം എന്നീ ക്ലാസുകൾ ആരംഭിക്കും.