
‘ഇനി വ്യാജ സര്‍ട്ടിഫിക്കറ്റുമായി വന്നാല്‍ പെടും’ ;കേരള സര്‍വകലാശാലയില്‍ പ്രത്യേക വെരിഫിക്കഷന്‍സെല്‍ നിലവിൽ വന്നു; സിന്‍ഡിക്കേറ്റ് സെല്‍ രൂപീകരിച്ചതിന് പിന്നിൽ കേരള സര്‍വകലാശാലയുടെ വ്യാജസര്‍ട്ടിറിക്കറ്റ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ നിര്‍മിച്ചു നല്‍കുന്നുവെന്നതിനെ തുടര്‍ന്ന്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളുടെ സാധുത ഉറപ്പിക്കാന്‍ കേരള സര്‍വകലാശാലയില്‍ പ്രത്യേക വെരിഫിക്കഷന്‍സെല്‍ നിലവില്‍ വന്നു. കേരള സര്‍വകലാശാലയുടെ വ്യാജസര്‍ട്ടിറിക്കറ്റ് ഒാണ്‍ലൈന്‍ തട്ടിപ്പ് സംഘങ്ങള്‍ നിര്‍മിച്ചു നല്‍കുന്നുവെന്നതിനെ തുടര്‍ന്നാണ് സിന്‍ഡിക്കേറ്റ് സെല്‍ രൂപീകരിക്കാന്‍ തീരുമാനമെടുത്തത്.
അസിസ്റ്റന്‍റ് റജിസ്ട്രാറുടെ കീഴിലാണ് വെരിഫിക്കേഷന്‍സെല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. കലിംഗ സര്‍വകലാശാലയുടെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് എസ്.എഫ്.ഐ നേതാവ് കായംകുളം എം.എസ്.എം കോളജില്‍ പ്രവേശനം നേടിയതോടെയാണ് സര്‍ട്ടിഫിക്ക്റ്റ് പരിശോധന ഗൗരവമുള്ള പ്രശ്നമായി ഉയര്‍ന്നു വന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിന് പുറത്തു നിന്ന് കേരള സര്‍വകലാശാലക്ക് കീഴിലെ കോളജുകളിലോ വകുപ്പുകളിലോ പ്രവേശനത്തിനായി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കാനായി പ്രത്യേക സെല്‍ നിലവില്‍ വന്നു. അസിസ്റ്റന്‍റ് റജിസ്ട്രാറുടെ നേതൃത്വത്തില്‍ നാലംഗ സെല്‍ സര്‍വകലാശാല ആസ്ഥാനത്ത് പ്രവര്‍ത്തിച്ചു തുടങ്ങി. പരിശോധന ആവശ്യപ്പെടുന്ന കോളജുകളും വ്യക്തികളും രണ്ടായിരം രൂപ ഫീസ് അടക്കണം.
സര്‍ട്ടിഫിക്കറ്റ് നല്‍കിയ സര്‍വകലാശാലയുമായി കേരളസര്‍വകലാശാലയുടെ വെരിഫിക്കേഷന്‍ സെല്‍ ആശയവിനിമയം നടത്തി സര്‍ട്ടിഫിക്കറ്റിന്‍റെ ആധികാരികത പരിശോധിക്കും.
പരിശോധനക്കായി അപേക്ഷസമര്‍പ്പിക്കുന്നതു മുതല്‍ മറ്റ് സര്‍വകലാശാലകള്‍ക്ക് വിവരം കൈമാറുന്നത് ഉള്‍പ്പെടെയുള്ള എല്ലാ നടപടി ക്രമങ്ങളും ഒാണ്‍ലൈനാക്കും. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ തയ്യാറാക്കിവരികയാണ്. വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കാനുള്ള ശുപാര്‍ശയും സെല്‍ റജിസ്ട്രാര്‍ക്ക് നല്‍കും.