play-sharp-fill
മെഡിക്കൽ കോളേജ് ആശുപത്രിയിലെ നവജാത ശിശുക്കളുടെ ഐസിയുവിന് മുമ്പിൽ ഉ​ഗ്രവിഷമുള്ള പാമ്പ്; പാമ്പിനെ കണ്ടെത്തിയത് ഐസിയുവിന് പുറത്തെ വരാന്തയിൽ കൂട്ടിരിപ്പുകാർ ഇരിക്കുന്ന ഭാഗത്ത്; സംഭവമറിഞ്ഞെത്തിയവർ പാമ്പിനെ അടിച്ചുകൊന്നു

കണ്ണൂർ: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഐസിയുവിന് മുന്നിൽ വിഷപ്പാമ്പ്. അഞ്ചാം നിലയിലാണ് പാമ്പിനെ കണ്ടെത്തിയത്.

നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗമാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഐസിയുവിന് പുറത്തെ വരാന്തയിൽ കൂട്ടിരിപ്പുകാർ ഇരിക്കുന്ന ഭാഗത്താണ് പാമ്പുണ്ടായിരുന്നത്.

സംഭവമറിഞ്ഞെത്തിയവർ പാമ്പിനെ അടിച്ച് കൊന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ, കാർഡിയോളജി വിഭാഗം സി ബ്ലോക്ക് വാർഡിൽ പാമ്പിനെ പിടികൂടിയിരുന്നു.