വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം: പ്രധാന പ്രതി മദപുരം ഉണ്ണി പിടിയിൽ; പിടിയിലായത് തലസ്ഥാനത്തെ ഒളി സങ്കേതത്തിൽ നിന്നും

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിനെതിരെ ആഞ്ഞടിച്ചു നിന്ന യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ വെഞ്ഞാറമ്മൂട് ഇരട്ടക്കൊലക്കേസിൽ പ്രധാന പ്രതിയായ ഐ.എൻ.ടി.യു.സി നേതാവ് പിടിയിൽ. കേസിലെ മുഖ്യപ്രതികളിലൊരാളായ ഐ എൻ ടി യു സി പ്രാദേശിക നേതാവ് ഉണ്ണിയാണ് അറസ്റ്റിലായത്.

കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്നാണ് പ്രാഥമികമായി ലഭിക്കുന്ന റിപ്പോർട്ടുകൾ. അതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ച ഒരു സ്ത്രീയടക്കം ഏഴു പേരെ ചൊവ്വാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു.

മദപുരത്തെ മലയുടെ മുകളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. ഇവിടെ നിന്നാണ് പോലീസ് പിടിയിലായത്. കേസിൽ അറസ്റ്റിലായ നാല് പ്രതികളും റിമാൻഡിലാണ്.ഇരട്ടക്കൊലക്ക് പിന്നിൽ രാഷ്ട്രീയ വൈരാഗ്യം തന്നെയാണ് എന്നാണ് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം നടന്ന തേമ്ബാമൂട് മേഖലയിൽ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടിയ സംഭവങ്ങളെക്കുറിച്ചും പരിശോധന നടക്കുന്നുണ്ട്.

അക്രമങ്ങളുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതൽ പേരുടെ സാക്ഷിമൊഴികൾ രേഖപ്പെടുത്തും.സംഭവത്തിലെ ഗൂഡാലോചന അടക്കമുള്ള കാര്യങ്ങളിലും അന്വേഷണം തുടരുകയാണ്.

ഐഎൻടിയുസി പ്രവർത്തകൻ ഉണ്ണിയുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമായിരിക്കും മുഖ്യ പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകുക.