അയർക്കുന്നം വികസന സമിതി ഡയാലിസിസ് കിറ്റുകൾ നല്കി ഉമ്മൻചാണ്ടിയുടെ നിയമസഭാ സാമാജികത്വത്തിന്റെ അമ്പതാം വാർഷികം ആഘോഷിക്കും

സ്വന്തം ലേഖകൻ

അയർക്കുന്നം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി എം.എൽ.എയുടെ നിയമസഭാ സാമാജികത്വത്തിന്റെ അമ്പതാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അമ്പത് നിർധനരായ ഡയാലിസിസിന് വിധേയരായി വരുന്ന വൃക്ക രോഗികൾക്കു സൗജന്യമായി ഡയാലിസിസ് കിറ്റ് വിതരണം ചെയ്യും.

ചടങ്ങിന്റെ ഭാഗമായി ഉമ്മൻചാണ്ടി എം.എൽ.എയെ യെ മൊമെന്റോ നൽകി ആദരിക്കുന്നതിനും അയർകുന്നം വികസന സമിതി തീരുമാനിച്ചതായി വികസന സമിതി പ്രസിഡന്റ് ജോയി കൊറ്റത്തിൽ അറിയിച്ചു.

യോഗത്തിൽ സെക്രട്ടറി അഡ്വ കെ.എസ് മുരളീകൃഷ്ണൻ, ജോണി എടെട്ട്, എം.ജി ഗോപാലൻ, ഏബ്രഹാം ഫിലിപ്പ്, കെ.സി ഐപ്പ്, ജോസ് വാതല്ലൂർ, ജോണികുട്ടി മാമൻ എന്നിവർ സംസാരിച്ചു.