വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ശുചിമുറിയുടെ തിട്ടയില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമം; ആത്മഹത്യാ പ്രവണത കാണിക്കുന്നതായി പൊലീസ്; അഫാനെ ആശുപത്രിയിലേക്ക് മാറ്റി; നാടകീയ സംഭവങ്ങള്‍ ഇന്ന് തെളിവെടുപ്പ് നടക്കാനിരിക്കെ

Spread the love

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ശുചിമുറിയുടെ തിട്ടയില്‍ നിന്ന് ചാടിയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

video
play-sharp-fill

പ്രതി ആത്മഹത്യാ പ്രവണത കാണിക്കുന്നതായി പൊലീസ് പറഞ്ഞു. അഫാനെ ആശുപത്രിയിലേക്ക് മാറ്റി. കൂട്ടക്കൊലക്കേസില്‍ ഇന്ന് തെളിവെടുപ്പ് നടക്കാനിരിക്കെയാണ് നാടകീയ സംഭവങ്ങള്‍.

പ്രതി അഫാനെ കൊല നടത്തിയ സ്ഥലങ്ങളിൽ എത്തിച്ചു തെളിവെടുക്കാനായിരുന്നു പോലീസിന്റെ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുത്തശ്ശി സൽമാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് പാങ്ങോട് പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുള്ളത്. അതിനാൽ ആ കേസിന്റെ തെളിവ് ശേഖരണമാണ് ഇന്ന് പ്രധാനമായി നടത്താനിരുന്നത്.