video
play-sharp-fill

വെറും ഒറ്റത്തവണത്തെ ഉപയോഗം ; മാസങ്ങളോളം മുടി കട്ടക്കറുപ്പാക്കാൻ കഴിയുന്ന ഒരു ഹെയർ ഡൈ പരിചയപ്പെടാം ; ഒരു കഷ്‌ണം തേങ്ങ മാത്രം മതി നര പൂർണമായും അപ്രത്യക്ഷമാകും

വെറും ഒറ്റത്തവണത്തെ ഉപയോഗം ; മാസങ്ങളോളം മുടി കട്ടക്കറുപ്പാക്കാൻ കഴിയുന്ന ഒരു ഹെയർ ഡൈ പരിചയപ്പെടാം ; ഒരു കഷ്‌ണം തേങ്ങ മാത്രം മതി നര പൂർണമായും അപ്രത്യക്ഷമാകും

Spread the love

പ്രായഭേദമില്ലാതെ ഇപ്പോള്‍ എല്ലാവരെയും അലട്ടുന്ന പ്രശ്‌നമാണ് നര. ഇത് പരിഹരിക്കാൻ പല തരത്തിലുള്ള നാച്വറല്‍ വഴികളും മാർക്കറ്റില്‍ ലഭിക്കുന്ന ഡൈകളും ഉപയോഗിക്കുന്നരാകും നിങ്ങള്‍.

ഇതെല്ലാം പരീക്ഷിച്ചിട്ടും വളരെപ്പെട്ടെന്ന് നര വീണ്ടും വരുന്നു എന്ന പ്രശ്‌നം ഭൂരിഭാഗംപേരെയും അലട്ടുന്നുണ്ട്. എന്നാല്‍, ഇനി അങ്ങനെ സംഭവിക്കില്ല. വെറും ഒറ്റത്തവണത്തെ ഉപയോഗത്തിലൂടെ മാസങ്ങളോളം മുടി കട്ടക്കറുപ്പാക്കാൻ കഴിയുന്ന ഒരു ഹെയർ ഡൈ പരിചയപ്പെടാം. ഇതിന് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്നും എങ്ങനെയാണ് തയ്യാറാക്കേണ്ടതെന്നും നോക്കാം. ഇതേ രീതിയില്‍ കൃത്യമായി ചെയ്‌താല്‍ ശരിയായ ഫലം ലഭിക്കുന്നതാണ്.

ആവശ്യമായ സാധനങ്ങള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തേങ്ങ – ഒരു പിടി ( ചെറുതായി അരിഞ്ഞത്)

എണ്ണ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തേങ്ങ തീയില്‍ വച്ച്‌ നന്നായി ചുട്ടെടുക്കുക. ഇത് തണുക്കുമ്ബോള്‍ മിക്‌സിയുടെ ജാറിലിട്ട് പൊടിച്ചെടുക്കണം. നനവില്ലാത്ത ഒരു പാത്രത്തിലാക്കി അടച്ചുവച്ചാല്‍ ഈ പൊടി ഏറെനാള്‍ കേടുകൂടാതെ സൂക്ഷിക്കാം. ഇതില്‍ നിന്നും അല്‍പ്പമെടുത്ത് നിങ്ങള്‍ സ്ഥിരം മുടിയില്‍ പുരട്ടുന്ന എണ്ണ അല്ലെങ്കില്‍ വെളിച്ചെണ്ണയുമായി യോജിപ്പിച്ചാണ് ഉപയോഗിക്കേണ്ടത്.

ഉപയോഗിക്കേണ്ട വിധം

ഷാംപൂ ചെയ്‌ത് വൃത്തിയാക്കിയ മുടിയിലേക്ക് വേണം ഡൈ പുരട്ടിക്കൊടുക്കാൻ. കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വച്ച ശേഷം കഴുകി കളയാവുന്നതാണ്. കുളിക്കുമ്ബോള്‍ ഷാംപൂ ഉപയോഗിക്കാൻ പാടില്ല. ആഴ്‌ചയില്‍ മൂന്നോ നാലോ തവണ ഉപയോഗിക്കുക. പിന്നീട് ക്രമേണ ഉപയോഗം കുറച്ചുവരാവുന്നതാണ്. വളരെ വേഗം ഫലം ലഭിക്കും. ആദ്യ ഉപയോഗത്തില്‍ തന്നെ നര പൂർണമായും അപ്രത്യക്ഷമാകും.