
കട്ടപ്പന: കല്യാണത്തണ്ടിൽ സമൂഹ്യവിരുദ്ധ ശല്യവും ലഹരിപ്പാർട്ടിയും നടക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. ബുധനാഴ്ച രാത്രിയിലാണ് സംഭവം. ആക്രമണത്തിൽ കട്ടപ്പന പോലീസ് സ്റ്റേഷനിലെ നാലു പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.
വാഴവര പാറക്കൽ നന്ദുമോൻ സണ്ണി (26). വിരിപ്പിൽ വിഷ്ണു വി.എസ്. (27), നിർമ്മലാസിറ്റി പുതുശേരി കുടിയിൽ അജിത്ത് സുരേന്ദ്രൻ (29), മുളകരമേട് പൂവത്തുംമൂട്ടിൽ ശ്രീജിത്ത് പി.ശശി (22). എന്നിവരെ കട്ടപ്പന പോലീസ് അറസ്റ്റുചെയ്തു.
ഷിബിൻ ശശി (24), ഷിജിൻ ശശി (27). വിനീഷ് സുകു (26) എന്നിവർക്ക് പോലീസിനെ കണ്ട് ഓടുന്നതിനിടെ വീണുപരിക്കേറ്റു. ഇവർ കോട്ടയത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവസ്ഥലത്ത് പോലീസ് എത്തിയതും, ഒരുത്തനും തിരിച്ചുപോകില്ലെന്നുപറഞ്ഞ് സംഘം ആക്രമിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പോലീസുകാർ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും ഇരുട്ടിൽ ഉണ്ടായ ആക്രമണത്തിൽ പിടിച്ചുനിൽക്കാനായില്ല. പോലീസ് ഉദ്യോഗസ്ഥരായ ജിലൂപ് ജോസ്, അൽ ബാഷ് പി.രാജു, ബിബിൻ മാത്യു, രാഹുൽ മോഹൻദാസ് എന്നിവർക്കാണ് പരിക്കേറ്റത്.