video
play-sharp-fill

പാമ്പാടി വെള്ളൂര്‍ കാട്ടാംകുന്ന് പ്രദേശത്ത് കഞ്ചാവ്- ഗുണ്ടാസംഘങ്ങളുടെ ആക്രമണം; പ്രദേശവാസികള്‍ പരാതി നല്‍കി; ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ച് കഞ്ചാവ്- മദ്യവില്പന നടത്തുന്ന സംഘങ്ങള്‍ പ്രദേശത്ത് സജീവം

പാമ്പാടി വെള്ളൂര്‍ കാട്ടാംകുന്ന് പ്രദേശത്ത് കഞ്ചാവ്- ഗുണ്ടാസംഘങ്ങളുടെ ആക്രമണം; പ്രദേശവാസികള്‍ പരാതി നല്‍കി; ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ച് കഞ്ചാവ്- മദ്യവില്പന നടത്തുന്ന സംഘങ്ങള്‍ പ്രദേശത്ത് സജീവം

Spread the love

പാമ്പാടി വെള്ളൂര്‍ കാട്ടാംകുന്ന് പ്രദേശത്ത് കഞ്ചാവ്- ഗുണ്ടാസംഘങ്ങളുടെ ആക്രമണം; പ്രദേശവാസികള്‍ പരാതി നല്‍കി

സ്വന്തം ലേഖകന്‍

പാമ്പാടി: വെള്ളൂര്‍ കാട്ടാംകുന്ന് പ്രദേശത്ത് കഞ്ചാവ്- ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തിനെതിരെ നാട്ടുകാര്‍ പരാതി നല്‍കി. സനു സജി, സബിന്‍ സജി, ആരോമല്‍, അഭിജിത്ത്, അജി, അനീഷ്, സനൂപ്, ബൈജു, എന്നിവര്‍ക്കെതിരെയാണ് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്. ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ച് കഞ്ചാവ്- മദ്യവില്പന നടത്തുന്ന സംഘമാണ് ഇവരുടേത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഇവര്‍ പതിനാലാംമൈല്‍ കേന്ദ്രീകരിച്ചാണ് ഗുണ്ടാപ്രവര്‍ത്തനം നടത്തുന്നത്. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ന്നതോടെ നാട്ടുകാര്‍ സംഘടിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. വെള്ളൂരില്‍ ഫെയാ ഗാര്‍മെന്റ്‌സ് കടയുടമയെയും ജീവനക്കാരനെയും ഭീഷണിപ്പെടുത്തിയ സംഘം പല ഘട്ടങ്ങളായി അജയകുമാര്‍, സൂരജ്, എന്നിവരുടെ വീടുകളില്‍ കയറി അക്രമണം നടത്തി. ഇവിടെയുള്ള സ്ത്രീകള്‍ക്കുള്‍പ്പെടെ ആക്രമണത്തില്‍ പരിക്കേറ്റു.

അക്രമണത്തില്‍ തകര്‍ന്ന വീടുകള്‍ സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ അറ്റകുറ്റപ്പണികള്‍ നടത്തി നല്‍കി. ഏരിയാ സെക്രട്ടറി സുഭാഷ് പി വര്‍ഗീസ് വീടുകള്‍ സന്ദര്‍ശിച്ചു. പരാതിയിന്മേല്‍ പാമ്പാടി പൊലീസ് കേസെടുത്തു. പ്രതികള്‍ക്കായി തെരച്ചില്‍ ആരംഭിച്ചതായി പാമ്പാടി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ യു ശ്രീജിത്ത് പറഞ്ഞു.