തൊഴിലാളി യൂണിയൻ പണിമുടക്ക് : ബാങ്ക് ഇടപാടുകൾ രണ്ടു ദിവസം തടസ്സപ്പെടും

തൊഴിലാളി യൂണിയൻ പണിമുടക്ക് : ബാങ്ക് ഇടപാടുകൾ രണ്ടു ദിവസം തടസ്സപ്പെടും

 

സ്വന്തം ലേഖകൻ

ഡൽഹി: തൊഴിലാളി യൂണിയനുകൾ പണിമുടക്ക് നടത്തുന്നതിനാൽ രണ്ട് ദിവസം ബാങ്ക് ഇടപാടുകൾ തടസ്സപ്പെടും. ജനുവരി 31നും ഫെബ്രുവരി ഒന്നിനുമാണ് തൊഴിലാളി യൂണിയനുകൾ പണിമുടക്ക് നടത്തുന്നത്.

വേതന പരിഷ്‌കരണ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് നടത്തുന്നത്. പാർലമെന്റിൽ സാമ്പത്തിക സർവെ അവതരിപ്പിക്കുന്ന ദിവസമാണ് ജനുവരി 31. ബജറ്റ് ദിവസമാണ് ഫെബ്രുവരി ഒന്ന്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ ദിനങ്ങളിലാണ് ബാങ്ക് തൊഴിലാളികൾ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നേരത്തെ ജനുവരി എട്ടിന് തൊഴിലാളി സംഘടനകൾ നടത്തിയ ദേശവ്യാപക പണിമുടക്കിൽ ബാങ്ക് യൂണിയനുകളും പങ്കെടുത്തിരുന്നു.