
എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് തോൽവിയിൽ മാധ്യമങ്ങളെ പഴിച്ച് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.10 കൊല്ലം ഭരിച്ച പിണറായി വിജയനെ ഈ പരുവത്തിലാക്കിയത് മാധ്യമങ്ങളാണെന്നും 10 കൊല്ലം വേട്ടയാടിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇഷ്ട്ടമല്ലത്ത അച്ചി തൊടുന്നതെല്ലാം കുറ്റം എന്നായിരുന്നു. എന്നെ വണ്ടിയിൽ കയറ്റിയാൽ കുറ്റം, ഇറക്കിയാൽ കുറ്റം. പല നല്ല കാര്യങ്ങളും ചെയ്തു, അത് ജനം അനുഭവിക്കുന്നുണ്ട്. പ്രതിപക്ഷനേതാവാകാൻ സാധ്യത പിണറായി വിജയനാണ്. നല്ല ഭരണം കാഴ്ചവയ്ക്കാൻ യുഡിഎഫിന് സാധിക്കട്ടെ. മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ തന്നെ പ്രതീക്ഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി ആകുന്നത് ആരാണെങ്കിലും സ്വീകരിക്കുമെന്നും വെള്ളാപ്പളി പറഞ്ഞു.
അതേസമയം, സിപിഐഎം നേതാവ് എഎം ആരിഫിന് മുസ്ലിം ലീഗിന്റെ സ്വരമെന്ന് വെള്ളാപ്പള്ളി നടേശൻ വിമർശിച്ചു. എഎം ആരിഫ് സിപിഐഎമ്മിൽ നിന്ന് ചാടാൻ നിൽക്കുകയാണ്. എല്ലാം കിട്ടിയിട്ടും തൃപ്തനല്ല. ജയിക്കാൻ വേണ്ടി എന്റെ വീട്ടിൽ വന്നിട്ടാണ് തന്നെ കുറ്റം പറയുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.






