video
play-sharp-fill

അയ്യപ്പ സംഘത്തിലെ കുട്ടികൾ ബൈക്കിൽ ചാരി നിന്ന് ഫോട്ടോ എടുത്തതിന്  ബൈക്ക് ഉടമ കുട്ടികളെ പിടിച്ചുതള്ളി; അസഭ്യം പറഞ്ഞു;  ബൈക്ക് ചാവി കൊണ്ട് കുട്ടിയുടെ കയ്യിൽ പോറൽ ഏൽപിച്ചു; സംഘത്തിൻ്റെ ബസിൻ്റെ ചില്ല് തകർത്തു.

അയ്യപ്പ സംഘത്തിലെ കുട്ടികൾ ബൈക്കിൽ ചാരി നിന്ന് ഫോട്ടോ എടുത്തതിന് ബൈക്ക് ഉടമ കുട്ടികളെ പിടിച്ചുതള്ളി; അസഭ്യം പറഞ്ഞു; ബൈക്ക് ചാവി കൊണ്ട് കുട്ടിയുടെ കയ്യിൽ പോറൽ ഏൽപിച്ചു; സംഘത്തിൻ്റെ ബസിൻ്റെ ചില്ല് തകർത്തു.

Spread the love

സ്വന്തം ലേഖകൻ
ആലപ്പുഴ: ആലപ്പുഴ കളർകോട് ജംഗ്ഷനിൽ ശബരിമല തീർത്ഥാടകരുടെ ബസിൻ്റെ ചില്ല് യുവാവ് തല്ലി തകർത്തു. ബുധനാഴ്ച രാത്രി 10 മണിക്കാണ് സംഭവം.

ഒമ്പതുവയസ്സുകാരിയും മറ്റൊരു കുട്ടിയും ബൈക്കിൽ ചാരി നിന്ന് ഫോട്ടോ എടുത്തതാണ് യുവാവിനെ പ്രകോപിപ്പിച്ചത്. മലപ്പുറം നിലമ്പൂർ ചുങ്കത്തറ യിൽ നിന്നുള്ള തീർത്ഥാടക സംഘത്തിലെ നേരെയായിരുന്നു ആക്രമണം .ഇവർ യാത്രയ്ക്കിടയിൽ ചായ കുടിക്കാൻ വേണ്ടി വാഹനം നിർത്തിയപ്പോൾ കുട്ടികൾ ഇരുവരും ബൈക്കിൽ ചാരി നിന്ന് ഫോട്ടോ എടുത്തതാണ് പ്രശ്നങ്ങളുടെ തുടക്കം.

യുവാവ് കുട്ടികളെ പിടിച്ചുതള്ളുകയും അസഭ്യം പറയുകയും ബൈക്കിൻ്റെ ചാവി കൊണ്ട് കുട്ടിയുടെ കയ്യിൽ പോറൽ ഏൽപ്പിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവിനൊപ്പം ടിവി റിയാലിറ്റി ഷോയിലെ താരമായ യുവതിയാണ് ഉണ്ടായിരുന്നതെന്ന് അയ്യപ്പ ഭക്തര്‍ പൊലീസിന് മൊഴി നല്‍കി. യുവാവിന്‍റെയും യുവതിയുടെയും ഫോട്ടോ എടുത്തെന്ന് ആരോപിച്ച് ആയിരുന്നു അതിക്രമമെന്നാണ് തീര്‍ത്ഥാടക സംഘം പറയുന്നത്.

തീർത്ഥാടന സംഘത്തിലുണ്ടായിരുന്നവർ യുവാവിനെ ചോദ്യം ചെയ്തതോടെ യുവാവ് പ്രകോപിതനായി . സമീപത്തുണ്ടായിരുന്നു കൈക്കോടാലി എടുത്ത് അയാൾ സംഘത്തിന് വെല്ലുവിളിക്കുകയും ബസിൻ്റെ ചില്ല് അടിച്ചു തകർക്കുകയും ചെയ്തു.

യുവാവിനൊപ്പമുണ്ടായിരുന്ന ടിവി റിയാലിറ്റി ഷോ താരത്തിൻ്റെ സമൂഹമാധ്യമ അക്കൗണ്ടിലെ ഫോട്ടോകള്‍ പരിശോധിച്ച സംഘം യുവാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്.

പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉടൻ തന്നെ ഇയാളെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് നഗരത്തിൽ കാറിൽ ചാരി നിന്ന ആറു വയസുകാരനെ കാറുടമ തൊഴിച്ച സംഭവത്തിൽ വ്യാപകകമായ പ്രതിഷേധം ഉയർന്നിരുന്നു. സമാനമായ സംഭവമാണ് ആലപ്പുഴയിലും നടന്നിരിക്കുന്നത്.