
ദിവസവും ആഹാരത്തില്‍ പച്ചക്കറികള്‍ ഉൾപ്പെടുത്തുന്നവരാണോ നിങ്ങൾ? എന്നാൽ പച്ചക്കറികളിലെ വിഷം എങ്ങനെ കളയാമെന്നതിനെ കുറിച്ച് ആശങ്ക കൂടുന്നുണ്ടോ? എങ്കിൽ ഇനി മുതൽ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
കോട്ടയം: ദിവസവും ആഹാരത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ പ്രാധാന്യം നമുക്കറിയാമല്ലോ. എന്നാല്‍ പച്ചക്കറിയില്‍ അടങ്ങിയിരിക്കുന്ന വിഷാംശങ്ങളെപ്പറ്റി ചിന്തിക്കുമ്ബോള്‍ പലപ്പോഴും നമുക്ക് ആശങ്ക ഉണ്ടാകാറുണ്ട്.
വീട്ടില്‍ പച്ചക്കറി കൃഷി ചെയ്യുക എല്ലാവർക്കും സാധ്യമായ കാര്യമല്ല. അപ്പോള്‍ എന്തായാലും കടകളില്‍ നിന്ന് പച്ചക്കറികള്‍ വാങ്ങിക്കുക മാത്രമേ പരിഹാരമുള്ളു. എന്നാല്‍ ഇത്തരത്തില്‍ കടകളില്‍ നിന്ന് നാം വാങ്ങുന്ന ഭൂരിഭാഗം പഴം-പച്ചക്കറികളിലെല്ലാം രാസകീടനാശിനി അടങ്ങിയിട്ടുണ്ട്. പക്ഷെ പാകംചെയ്യുന്നതിന് മുന്‍പ് ഇവയിലെ വിഷാംശം കളയാന്‍ കഴിയും. എങ്ങനെയെന്നല്ലേ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
പച്ചമുളക്, തക്കാളി
Whatsapp Group 1 | Whatsapp Group 2 |Telegram Group

നല്ല വെള്ളത്തില്‍ കഴുകിയെടുത്തതിന് ശേഷം വിനാഗിരി ലായനിയില്‍ മുക്കിവയ്ക്കാം. ശേഷം നന്നായി കഴുകിയെടുത്ത് തുടച്ചെടുക്കണം. പച്ചക്കറിയിലെ ഞെട്ടുകള്‍ അടർത്തിയെടുത്തതിന് ശേഷം വായുകടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്.
ക്യാരറ്റ്, മുരിങ്ങ
ഉപ്പും മഞ്ഞള്‍പ്പൊടിയും ഉപയോഗിച്ച് നന്നായി കഴുകിയാല്‍ ഇതില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കളെ എളുപ്പത്തില്‍ നീക്കം ചെയ്യാൻ സാധിക്കും. കഴുകി കഴിഞ്ഞാല്‍ വൃത്തിയുള്ള തുണി ഉപയോഗിച്ച് നന്നായി തുടച്ചെടുക്കണം. ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
കറിവേപ്പില, മല്ലിയില
വിനാഗിരി അല്ലെങ്കില്‍ വാളൻപുളി ഉപയോഗിച്ച് ഇലക്കറികളില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുക്കള്‍ നീക്കം ചെയ്യാൻ സാധിക്കും. വാളൻപുളി വെള്ളത്തിലിട്ട് കുറച്ച് നേരം വയ്ക്കാം. ശേഷം വാളൻപുളി ലായനിയിലോ വിനാഗിരിയിലോ ഇലക്കറികള്‍ മുക്കിവയ്ക്കണം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി കഴുകിയെടുക്കാം. ശേഷം തണ്ട് മുറിച്ചെടുത്ത് തുടച്ചെടുക്കാം. ഈർപ്പം പൂർണമായും പോയതിന് ശേഷം ടിഷ്യൂ പേപ്പറില്‍ പൊതിഞ്ഞ് വായുകടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാം.
വഴുതന, വെണ്ട
ഇത്തരം പച്ചക്കറികള്‍ വാങ്ങിയപ്പാടെ ഫ്രിഡ്ജില്‍ വയ്ക്കരുത്. ആദ്യം നന്നായി വെള്ളത്തില്‍ കഴുകിയെടുക്കണം. ശേഷം വിനാഗിരി അല്ലെങ്കില്‍ വാളൻപുളി ലായനിയില്‍ കുറച്ച് നേരം മുക്കിവയ്ക്കാം. മഞ്ഞളും ഉപ്പും ഉപയോഗിച്ചും പച്ചക്കറികള്‍ വൃത്തിയാക്കാൻ സാധിക്കും. കഴുകി കഴിഞ്ഞാല്‍ ഈർപ്പമില്ലെന്ന് ഉറപ്പിച്ചതിന് ശേഷമേ അടച്ചുസൂക്ഷിക്കാൻ പാടുള്ളു.