
ചെന്നൈ: കൊല്ലപ്പെട്ട വനംകൊള്ളക്കാരന്‍ വീരപ്പന്റെ ഭാര്യയും മകളും നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നു.
കൃഷ്ണഗിരി നിയമസഭാ മണ്ഡലത്തില്‍ അടുത്തിടെ ഡി.എം.കെ. സഖ്യം വിട്ട വേല്‍മുരുകന്റെ നേതൃത്വത്തിലുള്ള തമിഴ്‌നാട് വാഴ്‌വുരിമൈ കക്ഷിക്കുവേണ്ടി ഭാര്യ മുത്തുലക്ഷ്മിയും, മേട്ടൂര്‍ മണ്ഡലത്തില്‍ നാം തമിഴര്‍ കക്ഷി സ്ഥാനാര്‍ത്ഥിയായി മകള്‍ വിദ്യാറാണിയും മത്സരിക്കുകയാണ്.
തമിഴ്‌നാട് വാഴ്‌വുരിമൈ കക്ഷി പുറത്തുവിട്ട നൂറു സ്ഥാനാർഥികളടങ്ങുന്ന ആദ്യ പട്ടികയിലാണ് മുത്തുലക്ഷ്മിക്ക് സീറ്റ് അനുവദിച്ചിരിക്കുന്നത്. ക്യാമറയാണ് ചിഹ്നം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുപത് വർഷത്തിലേറെ സത്യമംഗലം കാടുകളില്‍ ഭീകരതസൃഷ്ടിച്ചിരുന്ന വീരപ്പൻ 2004 ഒക്ടോബർ 18-നാണ് പ്രത്യേക ദൗത്യസേനയുടെ വെടിയേറ്റു മരിച്ചത്.
പാവപ്പെട്ടവരുടെ ശബ്ദമായിരുന്നു വീരപ്പനെന്ന് ഭാര്യ മുത്തുലക്ഷ്മി പറഞ്ഞു. വീരപ്പൻ ജീവിച്ചിരുന്നാല്‍ രാഷ്ട്രീയ ഭാവിക്ക് ഭീഷണിയാകുമെന്ന ആശങ്ക നേതാക്കള്‍ക്കുണ്ടായിരുന്നു. അതാണ് വീരപ്പനെ വെടിവച്ചുകൊല്ലാൻ ഉത്തരവിറക്കാൻ കാരണം.
വീരപ്പൻ ജീവിച്ചിരുന്നെങ്കില്‍ തമിഴ്നാട് മുഖ്യമന്ത്രിയായേനെ. മരം മുറിച്ചതും മൃഗങ്ങളെ വേട്ടയാടിയതും ഒപ്പമുള്ളവരെ സംരക്ഷിക്കാനായിരുന്നു. പാവപ്പെട്ടവരുടെ ശബ്ദമായിരുന്നു വീരപ്പൻ. മരിച്ച് വർഷങ്ങള്‍ കഴിഞ്ഞിട്ടും വീരപ്പൻ ജനഹൃദയങ്ങളില്‍ ജീവിക്കുന്നു. അതിന്റെ തെളിവാണ് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ മകള്‍ക്ക് ഒരു ലക്ഷത്തിലേറെ വോട്ട് ലഭിക്കാൻ കാരണം- മുത്തുലക്ഷ്മി പറയുന്നു.



